വൈകിട്ട് ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്നു പറഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നിറങ്ങി; പിന്നീട് ഇരുപത്തറുക്കാരിയെ കണ്ടെത്തിയത് കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ! വിവാഹം കഴിഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ച്ച; നടുക്കം മാറാതെ ഭർത്താവും വീട്ടുകാരും

തിങ്കളാഴ്ച വിവാഹിതയായ യുവതിയെ വള്ളിക്കുന്ന് കോട്ടക്കടവ് കാൽവരി ഹിൽസിന്റെ അടുത്തുള്ള കടലുണ്ടി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കുന്നിൽ ശനിയാഴ്ച വൈകിട്ട് കാണാതാകുകയായിരുന്നു നവവധു. വള്ളിക്കുന്ന് നോർത്ത് പൊരാഞ്ചേരി തറോൽ രാമന്റെ മകൾ ആര്യയാണ് (26) മരിച്ചത്. സമീപം കടലുണ്ടി പുഴയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.
കക്കോടി സ്വദേശി ശ്വാശ്വതുമായി ആര്യയുടെ വിവാഹം കഴിഞ്ഞത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു. വിവാഹ ശേഷം ശനിയാഴ്ചയായിരുന്നു വള്ളിക്കുന്നിലെ വീട്ടിലെത്തിയത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ഫോട്ടോസ്റ്റാറ്റ് എടുക്കാനുണ്ടെന്നു പറഞ്ഞായിരുന്നു ആര്യ ഇരുചക്രവാഹനത്തിൽ വീട്ടിൽ നിന്നിറങ്ങിയത്. ബന്ധുക്കളായിരുന്നു ഈ വിവരം പറഞ്ഞത്.
രാത്രിയായിട്ടും മടങ്ങിയെത്താതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആര്യയുടെ വാഹനവും ചെരുപ്പും ശനിയാഴ്ച പുഴയ്ക്കു സമീപം കണ്ടെത്തി. പുഴയിൽ നടത്തിയ തിരച്ചിലിനിടെ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha