കുളം വറ്റിച്ച് മത്സ്യം പിടിക്കുന്നതിനിടെ മോട്ടറില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ദാരുണാന്ത്യം

മാരാരിക്കുളത്ത് കുളം വറ്റിച്ച് മത്സ്യം പിടിക്കുന്നതിനിടെ മോട്ടറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാര്‍ഡ് വലിയതയ്യില്‍ ഡൊമനിക്കിന്റെ മകന്‍ നിബിന്‍ (24) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലോടെ അയല്‍വാസിയുടെ കുളത്തില്‍ സുഹൃത്തുക്കളുമൊത്ത് മീന്‍പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ചെട്ടികാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനിയായില്ല. മാതാവ്: ബിജി. സഹോദരി: സിജിമോള്‍. സംസ്ക്കാരം തിങ്കളാഴ്ച.
https://www.facebook.com/Malayalivartha