സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഓട്ടോയിൽക്കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചു; കോട്ടയം കിടങ്ങൂരിൽ ഓട്ടോഡ്രൈവർ പോക്‌സോ കേസിൽ അറസ്റ്റിലായി

കോട്ടയം: സ്‌കൂളിൽ നിന്നും വീട്ടിലേയ്ക്കു മടങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലേയ്ക്ക് ഇറക്കാമെന്നു വിശ്വസിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി, പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിലായി. കിടങ്ങൂർ പിറയാർ കറുത്തേടത്ത് വീട്ടിൽ വിഷ്ണു രാജി (30)നെയാണ് കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ഓട്ടത്തിനായി പ്രതി എത്തിയിരുന്നു. ഇത്തരത്തിലുള്ള പരിചയം മുതലെടുത്ത പ്രതി, സ്‌കൂളിൽ നിന്നും മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഓട്ടോറിക്ഷയിൽകയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി അസ്വാഭാവികമായ രീതിയിൽ പെരുമാറുകയും പഠനത്തിൽ പിന്നോക്കം പോകുകയും ചെയ്തു. ഇതേ തുടർന്നു സ്‌കൂളിലെ അധ്യാപകർ പെൺകുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. ഇതേ തുടർന്നു പീഡന വിവരം പുറത്തറിഞ്ഞതോടെ അധ്യാപകർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചു. തുടർന്നു, ചൈൽഡ് ലൈൻ വിവരം അറിയിച്ചതോടെ കിടങ്ങൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
കിടങ്ങൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു.കെ.ആർനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ കുര്യൻ മാത്യൂ , എ.എസ്.ഐ മഹേഷ് കൃഷ്ണൻ , എ.എസ്.ഐ ബിജൂ ചെറിയാൻ, എ.എസ്.ഐ ജയചന്ദ്രൻ , സിവിൽ പൊലീസ് ഓഫിസർ ഹരിഹരൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha