സ്‌കൂളുകള്‍ വീണ്ടും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക്..... ശനിയാഴ്ചയും പ്രവൃത്തി ദിവസം.... ഹാജര്‍ നിര്‍ബന്ധം.... എല്ലാ ക്ലാസുകാര്‍ക്കും വാര്‍ഷിക പരീക്ഷ, എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16നുതന്നെ ആരംഭിക്കും

സ്‌കൂളുകള്‍ വീണ്ടും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലേക്ക്..... ശനിയാഴ്ചയും പ്രവൃത്തി ദിവസം.... ഹാജര്‍ നിര്‍ബന്ധം.... എല്ലാ ക്ലാസുകാര്‍ക്കും വാര്‍ഷിക പരീക്ഷ, എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16നുതന്നെ ആരംഭിക്കും.
ഈ മാസം 21 മുതലാണ് ഒന്നു മുതല്‍ 12 വരെ ക്‌ളാസുകളും മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു മുതല്‍ ഒരാഴ്ചത്തേയ്ക്ക് 9 വരെയുള്ള ക്‌ളാസുകള്‍ ബാച്ചുതിരിച്ച് ഉച്ചവരെ പ്രവര്‍ത്തിക്കും. 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകിട്ട് വരെ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ച് ക്രമീകരിക്കണം.
നിലവില്‍ 10,11,12 ക്‌ളാസുകള്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നുണ്ട്. പാഠഭാഗങ്ങള്‍ തീര്‍ക്കേണ്ടതിനാലാണ് മാര്‍ച്ചുവരെ പൊതു അവധിയൊഴിച്ചുള്ള ശനികള്‍ പ്രവര്‍ത്തിദിനമാക്കിയത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ ഉണ്ടായിരിക്കും.ഹാജര്‍ നിര്‍ബന്ധം കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമാക്കും എസ്.എസ്.എല്‍.സി, പ്‌ളസ് ടു ക്‌ളാസുകളില്‍ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളെ കുറിച്ച് അദ്ധ്യാപകര്‍ റിപ്പോര്‍ട്ട് നല്‍കണം. പി.ടി.എ യോഗം ചേരണം. യൂണിഫോം ഇടുന്നത് ഉചിതം ഓണ്‍ലൈന്‍ ക്ലാസുകള്‍ ആവശ്യാനുസരണം തുടരും.
പ്രീപ്രൈമറിയും തുറക്കാം ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയും തുറക്കുന്നതിനാല്‍ പ്രീപ്രൈമറി ക്ലാസുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിക്കാം. തിങ്കള്‍ മുതല്‍ വെള്ളി വരെ ഓരോ ദിവസവും 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തി ക്ലാസുകള്‍ എടുക്കാം.
എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16നുതന്നെ ആരംഭിക്കും.
കേന്ദ്രീയ വിദ്യാലയങ്ങള്‍ അടക്കം എല്ലാ സ്‌കൂളുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha