സൈന്യം വേണ്ടിവന്നില്ല... ബാബു കുടുങ്ങിയ കുമ്പാച്ചി മലയില്‍ മറ്റൊരാള്‍ കയറി; ചെറാട് മലയില്‍ ഫ്‌ളാഷ് ലൈറ്റ് കണ്ടതോടെ നാട്ടുകാരിളകി; രാത്രിയില്‍ മല കയറി ഉദ്യോഗസ്ഥര്‍ ആളെ താഴെയെത്തിച്ചു; പാതിരാത്രിയില്‍ കുമ്പാച്ചിമല വീണ്ടും ഉണര്‍ന്നു

മലമ്പുഴ ചെറാടിലെ ആര്‍. ബാബു കുടുങ്ങിയ കുമ്പാച്ചി മല ഇന്നലെയും സജീവമായി. മലയില്‍ കയറിയ ആളെ അര്‍ധരാത്രിയോടെ കണ്ടെത്തി, തിരിച്ചിറക്കി. മലമ്പുഴ ആനക്കല്‍ സ്വദേശിയെയാണു മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നു കണ്ടെത്തിയത്. എന്നാല്‍, മലയില്‍ വേറെയും ആള്‍ക്കാരുണ്ടെന്ന് ആരോപിച്ചു നാട്ടുകാര്‍ മലയടിവാരത്തു നിലയുറപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതോടെ മലമുകളില്‍ വെളിച്ചം കണ്ടവരാണു വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. മലമുകളില്‍ പലവട്ടം വെളിച്ചം കണ്ടു. വാളയാര്‍ റേഞ്ച് ഓഫിസര്‍ ആഷിക്കലിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരും കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി.
ഉദ്യോഗസ്ഥ സംഘവും നാട്ടുകാരും മലയുടെ താഴ്‌വാരത്തു തമ്പടിച്ചിരുന്നു. ഇതിനിടെയാണു ആനക്കല്‍ സ്വദേശിയെ താഴെയെത്തിച്ചത്. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ബാബുവിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ പാലക്കാട് ചെറാട് മലയില്‍ കയറിയ ആളെ രാത്രിയില്‍ തന്നെ താഴെയെത്തിക്കുകയായിരുന്നു. മലയുടെ മുകള്‍ ഭാഗത്ത് നിന്നും ഫ്‌ളാഷ് ലൈറ്റുകള്‍ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്.
ആറ് മണിക്കാണ് ഇയാള്‍ മല കയറിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിംഗ് സംഘം കസ്റ്റഡ!ിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റി. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാര്‍ നടത്തുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നത്. മൂന്ന് ലൈറ്റാണ് മുകളില്‍ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു രവീട്ടിലെത്തിയപ്പോള്‍ സംസ്ഥാനം ചെലവിട്ടത് മുക്കാല്‍ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രാഥമിക കണക്ക്. ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
കുമ്പാച്ചി മലയില്‍നിന്നു രക്ഷിച്ച ആര്‍. ബാബുവിന് ഇന്നലെ 24ാം പിറന്നാളായിരുന്നു. നിലവില്‍ സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ബാബുവിനു ലൈഫ് മിഷന്‍ വഴി വീട് നല്‍കാന്‍ സാധിക്കില്ല. എംപി ഫണ്ടില്‍നിന്നു വീടുവച്ചു നല്‍കാനും നിയമപരമായി തടസ്സമുണ്ട്. അതിനാല്‍, സേവനസന്നദ്ധരായ സുമനസ്സുകളുടെ സഹായത്തോടെ വീടു വയ്ക്കാന്‍ മുന്‍കൈയെടുക്കും. ആദ്യമായാണു തന്റെ പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിക്കുന്നതെന്നും തനിക്കിതു പുനര്‍ജന്മത്തിന്റെ പിറന്നാളാണെന്നും ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha