3 ഉപഗ്രഹങ്ങള്‍ ലക്ഷ്യത്തില്‍... ഐ.എസ്.ആര്‍.ഒ.യുടെ ഈ വര്‍ഷത്തെ ആദ്യ ദൗത്യം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍; റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും; പുതിയ ദൗത്യത്തിലേക്ക് ഇന്ത്യ

ഇന്ത്യ പുതുവര്‍ഷത്തില്‍ തന്നെ കരുത്തറിയിച്ചിരിക്കുകയാണ്. ഐ.എസ്.ആര്‍.ഒ.യുടെ 2022ലെ ആദ്യ ദൗത്യം വിജയം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.04 ഉം രണ്ട് ചെറു ഉപഗ്രഹങ്ങളും വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ പുലര്‍ച്ചെ 5.59 നാണ് വിക്ഷേപണം നടന്നത്.
വിക്ഷേപണം വിജയമാണ്. പി.എസ്.എല്‍.വി.സി 52 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. 1710 കിലോഗ്രാം ഉപഗ്രഹമാണ് ഇ.ഒ.എസ്.04. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ഇന്‍സ്‌പെയര്‍സാറ്റ്ഒന്നും ഐ.എസ്.ആര്‍.ഒ.യുടെ ഐ.എന്‍.എസ്.2 ടി.ഡി.യുമാണ് ഇതോടൊപ്പം വിക്ഷേപിച്ചത്.
റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇ.ഒ.എസ്.04 വഴി പ്രതികൂല കാലാവസ്ഥയിലും തെളിമയാര്‍ന്ന ചിത്രങ്ങളെടുക്കാന്‍ സാധിക്കും.
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ.) ഈ വര്‍ഷത്തെ ആദ്യ വിക്ഷേപണ ദൗത്യത്തില്‍ മൂന്ന് ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിലെത്തിച്ചത്. ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് വിക്ഷേപണം പൂര്‍ത്തിയായത്.
ഏതു കാലാവസ്ഥയിലും ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന ഉപഗ്രഹമാണിത്. പത്തുവര്‍ഷമാണ് ആയുസ്. കാര്‍ഷിക ഗവേഷണം, പ്രളയസാധ്യതാ പഠനം, ഭൂഗര്‍ഭ ഉപരിതല ജലപഠനം എന്നിവയ്ക്കുള്ള വിവരങ്ങള്‍ കൈമാറും. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐ.ഐ.എസ്.ടി.) വിദ്യാര്‍ഥികളും അമേരിക്കയിലെ കൊളറാഡോ സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച ഇന്‍സ്‌പെയര്‍സാറ്റ്1, ഇന്ത്യഭൂട്ടാന്‍ സംയുക്ത ഉപഗ്രഹം ഐ.എന്‍.എസ്.2 ടി.ഡി. എന്നിവയാണ് മറ്റു ഉപഗ്രഹങ്ങള്‍.
17.5 കിലോഗ്രാമാണ് ഐ.എന്‍.എസ്. 2 ടി.ഡി.യുടെ ഭാരം. ആറു മാസമാണ് ആയുസ്. പേലോഡില്‍ ഘടിപ്പിച്ച തെര്‍മല്‍ ഇമേജിങ് ക്യാമറയാണ് പ്രത്യേകത. ഭൂമി, വെള്ളം, ഉപരിതല ഊഷ്മാവ് എന്നിവയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം. സിങ്കപ്പൂര്‍, തായ്‌വാന്‍ രാജ്യങ്ങളുടെ പരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെട്ടതാണ് ഇന്‍സ്‌പെയര്‍ സാറ്റ് 1. 8.1 കിലോയാണ് ഭാരം. ആയുസ്സ് ഒരുവര്‍ഷമാണ്. സൂര്യനെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യം.
2021 ഓഗസ്റ്റില്‍ ജി.എസ്.എല്‍.വി. എഫ്10 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണ ദൗത്യമാണിത്. ക്രയോജനിക് ഘട്ടത്തിലെ പാളിച്ചയായിരുന്നു ജി.എസ്.എല്‍.വി. എഫ് 10 വിക്ഷേപണം പരാജയപ്പെടാനുണ്ടായ കാരണം.
രണ്ടാഴ്ച മുമ്പ് വിവര വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ്4 ബി ഐഎസ്ആര്‍ഓ വിജയകരമായി ഡീ കമ്മീഷന്‍ ചെയ്തിരുന്നു. ജനുവരി 24 നാണ് ഉപഗ്രഹം ഡീ കമ്മീഷന്‍ ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെയും ഇന്റര്‍ ഏജന്‍സി സ്‌പേസ് ഡെബ്രിസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് നടപ്പാക്കിയതെന്ന് ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ വ്യക്തമാക്കി.
പോസ്റ്റ് മിഷന്‍ ഡിസ്‌പോസലിന് വിധേയമാകുന്ന ഇന്ത്യയുടെ 21ാമത് ജിയോ സ്‌റ്റേഷനറി ഉപഗ്രഹമാണ് ഇന്‍സാറ്റ് 4ബി. പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങളെ ബിഹരാകാശ അവശിഷ്ടമാക്കി മാറ്റാതെ ഭ്രമണ പഥത്തില്‍ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ പദ്ധതിയനുസരിച്ച് നടന്നു. ബഹിരാകാശ ഉദ്യമങ്ങള്‍ക്ക് സുസ്ഥിരത ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
2007 ലാണ് 3025 കിലോഗ്രാം ഭാരമുള്ള ഇന്‍സാറ്റ് 4ബി വിക്ഷേപിച്ചത്. ഏരിയന്‍സ്‌പേസിന്റെ ഏരിയന്‍ 5 റോക്കറ്റിലായിരുന്നു വിക്ഷേപണം. 12 വര്‍ഷത്തെ ഉദ്യമമാണ് ഉപഗ്രഹത്തിന് ഉണ്ടായിരുന്നത്. 14 വര്‍ഷം ഭ്രമണ പഥത്തില്‍ തുടര്‍ന്ന ഇന്‍സാറ്റ്4ബിയിലെ സി ബാന്‍ഡ് കു ബാന്‍ഡ് (ഗൗ യമിറ) ഫ്രീക്വന്‍സികള്‍ മറ്റ് ജി സാറ്റുകളിലേക്ക് മാറ്റിയതിന് ശേഷമാണ് ഡീകമ്മീഷന്‍ പ്രക്രിയ ആരംഭിച്ചത്.
https://www.facebook.com/Malayalivartha