കണ്ണൂരില്‍ വരന്റെ വിവാഹവീടിനു തൊട്ടടുത്ത് നടന്ന ബോംബേറില്‍ അക്രമി സംഘത്തിലെ തന്നെ യുവാവ് കൊല്ലപ്പെട്ടു.... മൂന്നു പേര്‍ക്ക് പരിക്ക്, കൊല്ലപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് ബോംബ് കൊണ്ടു വന്നതെന്ന് പോലീസ് നിഗമനം

കണ്ണൂരില്‍ വരന്റെ വിവാഹവീടിനു തൊട്ടടുത്ത് നടന്ന ബോംബേറില്‍ അക്രമി സംഘത്തിലെ തന്നെ യുവാവ് കൊല്ലപ്പെട്ടു.... മൂന്നു പേര്‍ക്ക് പരിക്ക്, കൊല്ലപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്നവരാണ് ബോംബ് കൊണ്ടു വന്നതെന്ന് പോലീസ് നിഗമനം.
ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണുവാണ് (23) മരിച്ചത്. പരിക്കേറ്റ തോട്ടട സ്വദേശികളായ റിജിലേഷ്, അനുരാഗ്, ഹേമന്ദ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ തോട്ടട ചാല പന്ത്രണ്ടുകണ്ടി റോഡിലായിരുന്നു സംഭവം നടന്നത്. വരന്റെ സുഹൃദ്‌സംഘത്തില്‍പ്പെട്ടയാളാണ് മരിച്ചത്.
കണ്ണൂര്‍ പടന്നപ്പാലത്തെ വധുവിന്റെ വീട്ടില്‍ നടന്ന വിവാഹശേഷം വധുവിനെയും കൂട്ടി വരന്‍ ഷമലും സംഘവും വീട്ടിലേക്ക് എത്തിയ ഉടനായിരുന്നു സംഭവം.
വരന്റെ വീട്ടില്‍ ശനിയാഴ്ച രാത്രി പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇന്നലെ എതിര്‍സംഘത്തിനുനേരെ എറിഞ്ഞ ബോംബാണ് ലക്ഷ്യം തെറ്റി സ്വന്തം സംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. ജിഷ്ണുവിന്റെ തലച്ചോറ് ചിതറിത്തെറിച്ചു.ഏച്ചൂര്‍ സ്വദേശിയായ ഷമലും കുടുംബവും ഇപ്പോള്‍ തോട്ടടയിലാണ് താമസം. അവിടെയാണ് വിവാഹസത്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടന്നത്.
ശനിയാഴ്ച രാത്രി ഷമലിന്റെ സുഹൃത്തുക്കളായ ഏച്ചൂര്‍ സ്വദേശികളായ പത്തിലധികംപേര്‍ പാട്ടുവച്ചത് അവിടെയുണ്ടായിരുന്ന തോട്ടട സ്വദേശികളായ കുറച്ചുപേര്‍ എതിര്‍ത്തത് തര്‍ക്കത്തിനും കൈയാങ്കളിക്കും ഇടയാക്കി. നാട്ടുകാരാണ് ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചുവിട്ടത്.
ഇന്നലെ സുഹൃത്തിന്റെ വിവാഹത്തിന് പ്രത്യേക നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞെത്തിയ ഏച്ചൂര്‍ സംഘം ബാന്റു മേളവും മറ്റുമായാണ് വധൂവരന്‍മാര്‍ക്കൊപ്പം നടന്ന് അനുഗമിച്ചത്. ഇവര്‍ വീട്ടില്‍ എത്തിയപ്പോള്‍ തലേദിവസം ഏറ്റുമുട്ടിയ തോട്ടടയിലെ സംഘം കുറച്ച് അകലെയായി നില്‍ക്കുന്നത് കണ്ടു. ഉടന്‍ ട്രാവലറില്‍ നിന്ന് എടുത്ത് എറിഞ്ഞ ബോംബാണ് ജിഷ്ണുവിന്റെ തലയ്ക്ക് കൊണ്ടത്. മറ്റുള്ളവര്‍ ട്രാവലറില്‍ കയറി രക്ഷപ്പെട്ടു. രണ്ട് ബോംബാണ് എറിഞ്ഞത്. രണ്ടാമത്തെ ബോംബാണ് പൊട്ടിയത്.
പൊട്ടാത്ത ബോംബും എട്ടു ഏറുപടക്കവും സമീപത്തുനിന്ന് കണ്ടെത്തി. പ്രതികള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം തുടങ്ങി. ഏതാനുംപേര്‍ കസ്റ്റഡിയിലാണ്. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി.ഏച്ചൂര്‍ സ്വദേശി ബാലക്കണ്ടി മോഹനന്റെയും ശ്യാമളയുടെയും മകനാണ് കെട്ടിട നിര്‍മ്മാണത്തൊഴിലാളിയായ ജിഷ്ണു. മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുക്കും.
" f
https://www.facebook.com/Malayalivartha