നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍... വിഡി സതീശന്‍ പറയാനായി കാത്ത് വച്ചിരുന്നവയെല്ലാം ചോര്‍ത്തി അതിന് മുമ്പേ പത്രസമ്മേളനം നടത്തി പറഞ്ഞ് ഇപ്പോഴും പ്രതിപക്ഷ നേതാവായിരിക്കുന്ന ചെന്നിത്തലയെ നാണം കെടുത്തി സതീശനും സുധാകരനും; തമിഴ്‌നാട്ടിലേക്ക് വണ്ടികയറിയ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ചെന്നിത്തല

പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവച്ചിട്ടും ഇപ്പോഴും രമേഷ് ചെന്നിത്തലയാണ് പ്രതിപക്ഷ നേതാവെന്നാണ് പലര്‍ക്കും സംശയം. ഉച്ചയ്ക്കുള്ള പത്രസമ്മേളനം ചെന്നിത്തല ഇപ്പോഴും തുടരുകയാണ്. ഇനിയും ചെന്നിത്തലയെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ സതീശന്റെ കാര്യം പോക്കാവും. ഉടന്‍ തന്നെ ഇടപെടലുണ്ടായി.
എന്തിനും ഏതിനും ചാടിക്കയറി അഭിപ്രായം പറയുന്ന മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വായ്മൂടിക്കെട്ടാന്‍ കോണ്‍ഗ്രസില്‍ പടയൊരുക്കം. അടുത്തകാലത്ത് ഏത് വിഷയത്തിലും പ്രതിപക്ഷത്തുനിന്ന് പ്രതികരിക്കാന്‍ ആദ്യം രംഗത്ത് വന്നത് ചെന്നിത്തലയാണ്.
ഏറ്റവും ഒടുവില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിയമസഭയില്‍ 'നിരാകരണ പ്രമേയം' അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത് കെപിസിസി നേതൃത്വത്തെയും ഞെട്ടിച്ചു. കോണ്‍ഗ്രസോ യുഡിഎഫോ തീരുമാനിക്കാത്ത കാര്യമാണിത്. ഇങ്ങനെ കയറൂരി വിട്ടാല്‍ തിരിച്ചടിയാകുമെന്നാണ് വി ഡി സതീശന്റെ നിലപാട്. എന്നാല്‍, ചെന്നിത്തലയുടെ രീതി തുടരട്ടെ എന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും അഭിപ്രായം.
തന്നെ ചവിട്ടിത്താഴ്ത്തിയതിലുള്ള അമര്‍ഷം തന്നെയാണ് സ്വതന്ത്ര പ്രതികരണങ്ങളിലൂടെ ചെന്നിത്തല പ്രകടമാക്കുന്നത്. ഇന്നലെ ഫേസ് ബുക്കിലൂടെ ചെന്നിത്തല മറുപടി നല്‍കി.
പ്രിയപ്പെട്ടവരെ...
പ്രവര്‍ത്തകനായി ജീവിതം തുടങ്ങിയ ഞാന്‍ നാളിതുവരെ നിരവധി വിഷയങ്ങളില്‍ ഇടപെടുകയും കഴിയാവുന്ന വിധത്തില്‍ അവയെ പൊതുസമൂഹത്തിനും പാര്‍ട്ടിക്കും ഗുണകരമാകുന്ന രീതിയില്‍ പരിഹരിക്കുന്നതിനും ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.
ഭരണകൂടത്തിന്റ ഇടനാഴികളില്‍ നടക്കുന്ന അഴിമതിയുടെ നീക്കങ്ങള്‍ ജനാധിപത്യത്തിലെ യജമാനന്മാരായ പൊതു സമൂഹത്തെ അറിയിക്കുകയേന്നത് എന്റെ കടമയുമാണ്. രാഷ്ട്രീയത്തില്‍ അഴിമതിയും സ്വജനപക്ഷപാതവും അഴിഞ്ഞാടുമ്പോള്‍ അവയെ നോക്കി മിണ്ടാതിരിക്കാന്‍ ആത്മാഭിമാനമുള്ള പൊതുപ്രവര്‍ത്തകനെന്ന നിലക്ക് എനിക്ക് കഴിയില്ല.
പല ഘട്ടത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെയും, സഹപ്രവര്‍ത്തകരുടെയും, പാര്‍ട്ടി നേതാക്കന്മാരുടെയും പിന്തുണ യാത്രയ്ക്ക് താങ്ങായിരുന്നു. സങ്കുചിത താല്പര്യക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിന് വേണ്ടി സത്യത്തിന്റെ കണികപോലുമില്ലാത്ത വാര്‍ത്ത നല്‍കുമ്പോള്‍ മാധ്യമ സുഹൃത്തുക്കള്‍ അസ്ഥിരപ്പെടുത്താന്‍ നോക്കുന്നത് അഴിമതി, സ്വജനപക്ഷപാത വിരുദ്ധ പോരാട്ടത്തെയാണെന്ന് ഓര്‍മ്മിപ്പിക്കുന്നുവെന്ന് മാത്രം.
ഭരണകൂടത്തിന്റ ഭരണഘടനാ വിരുദ്ധമായ എല്ലാ നീക്കങ്ങള്‍ക്കെതിരെയും, സത്യ പ്രതിജ്ഞ ലംഘനങ്ങള്‍ക്കെതിരെയും, അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയുമുള്ള പോരാട്ടത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ ആരാലുമാവില്ല. അധ്വാനവര്‍ഗത്തിന്റെ പിന്തള്ളപ്പെട്ടവരുടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി ജനപക്ഷത്ത് നിന്നുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും.
ഈ യാത്രയില്‍ എന്റെ പാര്‍ട്ടി നല്‍കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്. നിഷിപ്ത താല്പര്യക്കാരുടെ അസത്യ പ്രചാരണത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെപിസിസി പ്രസിഡണ്ട് സ സുധാകരന്‍ നല്‍കിയ പിന്തുണ ഏറെ സന്തോഷം പകരുന്നതും, നിലപാടുകളിലൂടെ മുന്നോട്ടുപോകുന്നതിന്നും കരുത്ത് പകരുന്നതാണ്.
പൊതുസമൂഹത്തോട്.... നിങ്ങളുടെ നികുതിപ്പണം സംഘടിതമായി കൊള്ളയടിക്കുവാന്‍ ഭരണകൂടം ശ്രമിക്കുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ നിങ്ങള്‍ക്ക് വേണ്ടി ഞാനുണ്ടാവും മുമ്പില്‍, കോണ്‍ഗ്രസുണ്ടാവും മുന്‍പില്‍...
ജയ് ഹിന്ദ്
അതിനിടെ തമിഴ് നാട്ടിലെ ദിണ്ടിഗല്‍ ജില്ലയിലെ പളനിയില്‍ ഇന്നത്തെ പ്രചാരണപരിപാടി എന്ന പേരില്‍ ചെന്നിത്തലയുടെ പോസ്റ്റ് കണ്ട് അണികള്‍ ഞെട്ടി. ചെന്നിത്തല തമിഴ് പറഞ്ഞ് വണ്ടികയറിയോ!
" f
https://www.facebook.com/Malayalivartha