വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ചയേയായുള്ളൂ... ഭര്‍ത്താവിനൊപ്പം വിരുന്നിനായി സ്വന്തം വീട്ടിലെത്തി, ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞ് ആര്യ വീട്ടില്‍ നിന്ന് പുറത്തേക്കുപോയി, ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി, പുഴയ്ക്ക് സമീപം ചെരുപ്പും സ്‌കൂട്ടറും കണ്ടെത്തി, തിരച്ചിലിനൊടുവില്‍ നവവധുവിന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി....

വള്ളിക്കുന്ന് സ്വദേശി ആര്യ (26) യാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കക്കോടി സ്വദേശിയായ യുവാവുമായി ആര്യയുടെ വിവാഹം കഴിഞ്ഞത്. ഇന്നലെ വൈകുന്നേരം മുതലാണ് ആര്യയെ കാണാതായത്. കോട്ടക്കടവ് പുഴയില്‍ നിന്നാണ് ആര്യയുടെ മൃതദേഹം ലഭിച്ചത്. ആര്യ ഭര്‍ത്താവിനൊപ്പം വിരുന്നിനായി സ്വന്തം വീട്ടിലെത്തിയത് ഇന്നലെയാണ്.
ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞാണ് ആര്യ വീട്ടില്‍ നിന്ന് പുറത്തേക്കുപോയത്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാര്‍ അന്വഷിച്ചിറങ്ങിയത്. പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്‌കൂട്ടറും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നലെ നടത്തിയ തിരച്ചിലിലാണ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
എന്താണ് മരണത്തിന് കാരണമെന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha