കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു.ചെന്നിത്തലയുടെ ഏകാന്ത ഘോഷയാത്രക്കെതിരെ എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും

കോണ്‍ഗ്രസില്‍ രമേശ് ചെന്നിത്തല ഒറ്റപ്പെടുന്നു.ചെന്നിത്തലയുടെ ഏകാന്ത ഘോഷയാത്രക്കെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും എ ഐ സി സി നേതൃത്വത്തിന് പരാതി നല്‍കി. ഇക്കാര്യം സുധാകരന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സതീശന്‍ പ്രതികരിച്ചിട്ടില്ല. എ ഐ സി സി നല്‍കിയ കത്തില്‍ ഉടന്‍ നടപടിയുണ്ടായേക്കും.
കോണ്‍ഗ്രസ് നേതൃത്വത്തെ മറികടന്ന് നിര്‍ണായക തീരുമാനങ്ങള്‍ പ്രഖ്യാപിക്കുന്നുവെന്ന് ആരോപിച്ചാണ് കെ.പി.സി.സി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് അതൃപ്തി തോന്നി തുടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തെയും നിയമസഭാ നേതൃത്വത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് ചെന്നിത്തല നീക്കി കൊണ്ടിരിക്കുന്നത്.
നിയമസഭയില്‍ നിരാകരണ പ്രമേയം കൊണ്ടുവരാനുള്ള തീരുമാനം ചെന്നിത്തല പരസ്യപ്പെടുത്തിയതോടെയാണ് കെ.പി.സി.സി നേതൃത്വത്തിന് അമര്‍ഷം തുടങ്ങിയത്.. നേതാക്കള്‍ നേരിട്ട് കണ്ട് ചെന്നിത്തലയെ അതൃപ്തി അറിയിക്കും. അതേസമയം നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നാണ് ചെന്നിത്തല പക്ഷത്തിന്റെ പ്രതികരണം.
ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ നിരാകരണ പ്രമേയം നല്‍കുമെന്ന് രമേശ് ചെന്നിത്തല പരസ്യപ്പെടുത്തുകയുണ്ടായി. ഇതാണ് കെ.പി.സി.സി നേത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതിന് പിന്നാലെയാണ് വിയോജിപ്പ് അറിയിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ വരുന്നത്.
ചെന്നിത്തലയല്ല ഇത്തരം കാര്യങ്ങള്‍ പ്രഖ്യാപിക്കേണ്ട വ്യക്തി. അദ്ദേഹത്തിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഔദ്യോഗിക തീരുമാനങ്ങള്‍ വെളിപ്പെടുത്താന്‍ ആരും അനുമതി നല്‍കിയിട്ടില്ല. കെ പി സി സി ഓഫിസില്‍ ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാന്‍ ചെന്നിത്തല ആര് എന്നാണ് നേതൃത്വത്തിന്റെ ചോദ്യം.
നിര്‍ണായക കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തിനെ അനുവദിക്കണമെന്നുള്ളതാണ് നേതൃത്വം ആവശ്യപ്പെടുന്നത്. എന്നാല്‍ രമേശ് ചെന്നിത്തല ഇത് നേരത്തെ ചെയ്യുകയാണ്. ഇത് പാടില്ല. നേതൃത്വവുമായി ആലോചിച്ച് നയപരമായ കാര്യങ്ങള്‍ പരസ്യപ്പെടുത്തുന്നതിന് പുതിയ നേതൃത്വത്തെ അനുവദിക്കണമെന്നാണ് കെ.പി.സി.സി നേതൃത്വം പറയുന്നത്. ഇത്തരത്തില്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യുന്നത് പ്രതിപക്ഷ നേതാവോ കെ.പി.സി.സി അധ്യക്ഷനോ ആയിരിക്കണമെന്ന വാദമാണ് നേതൃത്വം ഉന്നയിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. സുധാകരനും രമേശ് ചെന്നിത്തലയെ കാണും.
എന്നാല്‍ നിയമസഭാ അംഗത്തിന്റെ അവകാശമാണ് ചെന്നിത്തല ഉപയോഗപ്പെടുത്തുന്നതെന്നും യു.ഡി.എഫിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നുമാണ് ചെന്നിത്തല അനുകൂലികള്‍ വ്യക്തമാക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ അണികള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നും ചെന്നിത്തല അനുകൂലികള്‍ പറയുന്നു. എന്നാല്‍ വാര്‍ത്ത പെട്ടെന്ന് പൊട്ടി പുറപ്പെട്ടതല്ല. ചെന്നിത്തല വിരുദ്ധ ഗ്രൂപ്പുകള്‍ തന്നെ പുറത്തുവിട്ടതാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെപിസിസിക്ക് ഒരു അറിവും ഇല്ലാത്തതാണ്. ഇത്തരം ഒരു പരാതി കെപിസിസിയുടെ പരിഗണനയില്‍ വന്നിട്ടില്ല. എന്നിട്ടും അത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു. പക്ഷേ സതീശന്‍ ഇപ്പോഴും നിശബ്ദനാണ്.
https://www.facebook.com/Malayalivartha