കാര്യങ്ങള്‍ കുഴയുന്നു... റോയ്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെ സമാന പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികളും യുവതികളും രംഗത്തെത്തി; അഭിഭാഷകന്‍ മുഖേന ഭീഷണിപ്പെടുത്തിയെന്ന് റോയ്; മോഡലുകലുടെ മരണം വീണ്ടും സജീവ ചര്‍ച്ചയില്‍

കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സജീവമാവുകയാണ്. പോക്‌സോ കേസോടെ റോയ്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെ സമാന പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികളും യുവതികളും രംഗത്തു വന്നിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ മൊഴികള്‍ മജിസ്‌ട്രേട്ട് മുന്‍പാകെ രേഖപ്പെടുത്തി.
അതേസമയം ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ്ക്ക് എതിരായ പോക്‌സോ കേസില്‍ പൊലീസിനെതിരെ ശത്രുതാവാദം ഉയര്‍ത്തി പ്രതിഭാഗം. മിസ് കേരള മുന്‍ജേതാക്കളായ മോഡലുകള്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനു ശേഷം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശത്രുതാ മനോഭാവത്തോടെയാണ് തന്നോടു പെരുമാറുന്നതെന്നാണു റോയിയുടെ നിലപാട്.
മുന്‍കൂര്‍ ജാമ്യാപേക്ഷയെ തുടര്‍ന്നു ബുധനാഴ്ച വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുള്ള സാഹചര്യത്തില്‍ അന്വേഷണ സംഘം റോയിയെ ചോദ്യം ചെയ്തു വിട്ടയച്ചു. ജാമ്യഹര്‍ജിയിലും പൊലീസിനെതിരായ ശത്രുതാവാദമാണു റോയ് കേസിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവും പോക്‌സോ കേസിലെ പരാതിക്കാരിയും തമ്മിലുണ്ടെന്ന് ആരോപിക്കപ്പെടുന്ന പണമിടപാടുകള്‍ സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ വ്യാജ കേസുകള്‍ നല്‍കുമെന്നും അപകീര്‍ത്തിപ്പെടുത്തുമെന്നും അഭിഭാഷകന്‍ മുഖേന തനിക്കു ഭീഷണിയുണ്ടായതായും റോയ് മൊഴി നല്‍കിയിട്ടുണ്ട്. കോഴിക്കോട് സ്വദേശിയുടെ ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ കോളുകള്‍ ഒരുമാസം മുന്‍പു പലതവണ ലഭിച്ചതായും പ്രതി ആരോപിച്ചു.
ദുരുദ്ദേശ്യത്തോടെ തന്റെ ഹോട്ടലിനെതിരെയും പരാതിക്കാരി സമൂഹമാധ്യമങ്ങളില്‍ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി, ഏറെ നാളായി തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും ജാമ്യ ഹര്‍ജിയില്‍ പറയുന്നുണ്ട്. നിയമവിരുദ്ധമായ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാലാണ് ഇത്തരം പരാതികള്‍ ഉയരുന്നതെന്നും റോയ് ആരോപിച്ചു.
ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിന് എതിരായ പോക്‌സോ കേസ് കെട്ടിച്ചമച്ചതെന്ന് അഞ്ജലി ഇന്നലെ വ്യക്തമാക്കി. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് പിന്നില്‍. തട്ടിപ്പുകള്‍ പുറത്തറിയുമെന്ന പേടിയാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തെത്താന്‍ പരാതിക്കാരെ പ്രേരിപ്പിച്ചതെന്നുമാണ് അഞ്ജലി ആരോപിക്കുന്നത്. പ്രതികരണം ഒരു വീഡിയോയായി പുറത്തുവിടുകയായിരുന്നു അഞ്ജലി.
ഇവര്‍ തുടക്കം മുതലേ പൈസയുടെ ആവശ്യത്തിനായിട്ട്, അതായത് വട്ടിപ്പലിശയ്ക്ക് പണം കൊടുക്കുന്ന ഈ സ്ത്രീയും അവരുടെ കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്ത് വരാതിരിക്കാന്‍ എന്റെ ജീവിതം വച്ചാണ് കളിച്ചുകൊണ്ടിരുന്നത്. അവര് സ്വന്തം മകളെ വരെ വച്ച് എന്റെ നേര്‍ക്ക് ഇല്ലാത്ത ആരോപണങ്ങളുണ്ടാക്കും എന്ന് പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയാം, നാളെ പല കള്ളക്കേസുകളും എനിക്ക് നേരെ വരും. എന്റെ നേരെയുള്ള ആരോപണങ്ങള്‍ എന്ന് പറയുന്നത് മയക്കുമരുന്നിന്റെ ഏറ്റവും വലിയ ഡീലറാണ് ഞാനെന്നാണ്.
ഹണിട്രാപ്പിലേക്ക് ആളുകളെ പെടുത്തുന്നയാളാണ് ഞാന്‍ എന്നെല്ലാമാണ് അവരുടെ ആരോപണം. കള്ളപ്പണം, പണം തട്ടിപ്പ് ഇവയൊക്കെ ഞാന്‍ ചെയ്യുന്നുവെന്നാണ് അവര്‍ പറയുന്നത്. ഇതൊക്കെ ആരാണ് ചെയ്യുന്നതെന്ന് നല്ലവണ്ണം എനിക്കറിയാം. അത് പുറത്തുവരാതിരിക്കാനാണ് അവര്‍ ഇത്രയും കാട്ടിക്കൂട്ടുന്നത്.
എന്റെ ഓഫീസില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഒരു പെണ്‍കുട്ടി പറയട്ടെ, അഞ്ജലി ഇങ്ങനെ ഒരു പെണ്‍കുട്ടിയെ കൊണ്ടുപോയെന്ന്. എന്റെ ഓഫീസിലെ എല്ലാ സ്റ്റാഫ് ലിസ്റ്റും ക്ലയന്റ് ലിസ്റ്റും എന്റെ പക്കലുണ്ട്. മറ്റ് പല വ്യക്തികളെ വച്ചിട്ടും, എനിക്കെതിരെ കള്ളക്കേസ് കൊടുക്കും എന്ന് ഞാനറഞ്ഞിട്ടുണ്ട്. ചെയ്‌തോട്ടെ, പക്ഷേ പത്തൊമ്പത് വയസ്സ് മുതല്‍ ഞാന്‍ ജോലി ചെയ്ത് കഷ്ടപ്പെട്ട് എത്തിയിട്ടുള്ള ഉന്നതപദവിയാണ് ഇവര്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കിയതെന്നും അഞ്ജലി പറഞ്ഞു.
"
https://www.facebook.com/Malayalivartha