ആലുവയില്‍ പതിനേഴു വയസ്സുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം

ആലുവയില്‍ പതിനേഴു വയസ്സുകാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. കടയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. എടത്തല നൊച്ചിമ കോമ്പാറ പള്ളിക്കുടി വീട്ടില്‍ പി.എ. ബക്കര്‍ (62) ആണ് മരിച്ചത്.
ചുമട്ടുതൊഴിലാളികളായ സദാനന്ദന്‍, സലാം, വി.എ. റഫീഖ് എന്നിവര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ ആലുവ മുട്ടം കവലയില്‍ തൈക്കാവിന് സമീപം ഞായറാഴ്ച രാവിലെ 7.30-നായിരുന്നു അപകടം നടന്നത്.
ആലുവ ഭാഗത്തുനിന്ന് കളമശ്ശേരിക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. മരിച്ച ബക്കറും പരിക്കേറ്റവരും ചായ കുടിച്ചകൊണ്ടിരിക്കുകയായിരുന്നു.അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.
കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ കുട്ടി ഉള്‍പ്പടെ നാലുപേര്‍ 17 വയസ്സുകാരാണ്. കാറിലുണ്ടായിരുന്ന ഒരാള്‍ക്കു മാത്രമാണ് ലൈസന്‍സ് ഉണ്ടായിരുന്നത്. എല്ലാവരും പ്ലസ്ടു വിദ്യാര്‍ഥികളാണ്.
കൊടുങ്ങല്ലൂരില്‍നിന്ന് വാടകയ്‌ക്കെടുത്ത കാറുമായി ഇവര്‍ കൊച്ചി കാണാനെത്തിയതാണ്. ഇടിയുടെ ആഘാതത്തില്‍ കടയിലെ ചില്ല് അലമാര, കസേരകള്‍ ഉള്‍പ്പെടെ തകര്‍ന്നു.മരിച്ച ബക്കര്‍ കളമശ്ശേരി റെയില്‍വേ ഗുഡ്‌സ് ഷെഡ്ഡില്‍ ലോറി ഡ്രൈവര്‍ ആയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഖബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha