തല പൊട്ടിച്ചിതറി; സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു വീണു; നാട്ടുകാർ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനിൽ കയറി രക്ഷപ്പെട്ടു; ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന

കഴിഞ്ഞ ദിവസം വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറിൽ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന ലഭിക്കുകയാണ്. ഏച്ചൂര്‍ സ്വദേശി മിഥുനാണ് ബോംബെറിഞ്ഞതെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ഈ സംഭവത്തിൽ ഏച്ചൂർ സ്വദേശികളായ അക്ഷയ്, റിജുൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏച്ചൂർ പാതിരപ്പറമ്പിൽ പരേതനായ മോഹനന്റെ മകൻ ജിഷ്ണു (26) ആണു മരിച്ചത്. 6 പേർക്കു പരുക്കേൽക്കുകയും ചെയ്തു . ഞായറാഴ്ച ഉച്ചയ്ക്കു വിവാഹ പാർട്ടി വരന്റെ വീട്ടിലക്കു കയറിയ ഉടൻ, 100 മീറ്റർ പിന്നിലായി ചാല 12 കണ്ടി റോഡിലായിരുന്നു സംഭവം നടന്നത്.
ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സൽക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഏച്ചൂരിൽ നിന്നും തോട്ടടയിൽ നിന്നുമുള്ള 2 വിഭാഗങ്ങൾ തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ബോംബേറ് നടന്നത്. വിവാഹ പാർട്ടി വീട്ടിലേക്കു നടന്നു വരുന്നതിനിടെ ഏച്ചൂർ – തോട്ടട സംഘങ്ങൾ തമ്മിൽ ഞായറാഴ്ച വീണ്ടും ഏറ്റുമുട്ടലുണ്ടായി.
ഏച്ചൂർ സംഘം എതിരാളികളെ ലക്ഷ്യം വച്ചെറിഞ്ഞ ബോംബ് ഉന്നം തെറ്റി ജിഷ്ണുവിനു മേൽ പതിക്കുകയും ചെയ്തു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് 18 അംഗ സംഘമാണെന്നു കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കി.തോട്ടടയിൽ വിവാഹ വീടിനു സമീപം എറിഞ്ഞത് ഉഗ്രശക്തിയുള്ള ബോംബാണെന്ന് ദൃക്സാക്ഷി വെളിപ്പെടുത്തിയിരിക്കുകയാണ്.
‘വാനിലെത്തിയ സംഘം ഉഗ്രശക്തിയുള്ള ബോംബാണ് ഏറിഞ്ഞത്. മരിച്ച ജിഷ്ണുവിന്റെ തലയിൽ തന്നെ ബോംബ് വീഴുകയും ചെയ്തു . തല പൊട്ടിച്ചിതറി. സമീപത്തെ വീടുകളിലേക്ക് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു വീണു. നാട്ടുകാർ ഓടിയെത്തിയതോടെ വണ്ടി തിരിക്കെടാ എന്ന് അലറി പത്തുപേരടങ്ങുന്ന സംഘം വാനിൽ കയറി രക്ഷപ്പെടുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു.
കല്യാണ വീട്ടിലുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. തോട്ടടയിലെ കല്യാണ വീട്ടിൽ കഴിഞ്ഞ ദിവസം എച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘവും വരന്റെ വീടിന് സമീപത്തുള്ളവരുമായി വാക്കേറ്റം ഉണ്ടായി. കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായി. ഇതിനിടെ വാനിലെത്തിയ സംഘം ബോംബ് എറിയുകയായിരുന്നു.
അതേ സമയം, ബോംബെറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗംതന്നെയെന്നാണു എന്ന വിവരവും കിട്ടിയിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്‍റെ തലയില്‍ വീണു. ജിഷ്ണു തൽക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കൾക്കും ബോംബേറിൽ പരുക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തു, പ്രതികൾക്കായി അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha