ഭൂമി സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി... സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ആശ്വാസം..... സില്‍വര്‍ലൈന്‍ ഭൂമി സര്‍വേ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി

സില്‍വര്‍ലൈനില്‍ സര്‍ക്കാരിന് ആശ്വാസം. സില്‍വര്‍ലൈന്‍ ഭൂമി സര്‍വേ തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ഭൂമി സര്‍വേ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
പരാതിക്കാരുടെ ഭൂമിയിലെ സര്‍വേ തടഞ്ഞ ഉത്തരവാണ് റദ്ദാക്കിയത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിപിആര്‍ വിശദാംശങ്ങള്‍ അറിയിക്കണമെന്ന നിര്‍ദേശവും ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി.
സാമൂഹികാഘാത സര്‍വേ നിര്‍ത്തി വയ്ക്കുന്നത് പദ്ധതി വൈകാന്‍ കാരണമാകും, ഇത് പദ്ധതി ചെലവ് ഉയരാന്‍ ഇടയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
സര്‍ക്കാരിന്റെ വാദങ്ങള്‍ കണക്കിലെടുക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതെന്നും പരാതിക്കാരുടെ ഹര്‍ജിയിലെ പരിഗണനാ വിഷയങ്ങള്‍ക്കപ്പുറം കടന്നാണ് സിംഗിള്‍ ബഞ്ചിന്റെ ഇടക്കാല ഉത്തരവെന്നും അപ്പീലില്‍ സര്‍ക്കാര്‍ വാദിച്ചു.
https://www.facebook.com/Malayalivartha