ആരും ബാബുവാകാൻ ശ്രമിക്കേണ്ട..!..ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറരുത്, കുമ്പാച്ചി മലയിലേക്ക് കൂടുതൽ ആളുകൾ, ഇനി മലകയറിയാല്‍ കേസെടുക്കും, കടുത്ത നടപടിയുമായി വനം വകുപ്പ്

പാലക്കാട് കുമ്പാച്ചി മലയിൽ അബദ്ധത്തിൽ കുടുങ്ങിയ ബാബു എന്ന ചെറുപ്പക്കാരനെ സൈന്യം എത്തിയാണ് രക്ഷപെടുത്തിയത്. 45 മണിക്കൂറുകള്‍ക്ക് ശേഷം അതിസാഹസികമായാണ് ഈ ഇരുപത്തിനാലുകാരനെ രക്ഷപ്പെടുത്തി സൈന്യം താഴെയിറക്കിയത്. ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്.
ബില്ലുകള്‍ ഇനിയും കിട്ടാനുണ്ട് എന്നതിനാല്‍ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പ്രാദേശിക സംവിധാനങ്ങള്‍ മുതല്‍ ഏറ്റവും ഒടുവില്‍ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാര്‍ഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
എന്നാൽ ബാബുവാകാൻ ഇനി ആരും നോക്കേണ്ട,നോക്കിയാൻ പിന്നാലെ കേസും വരും.അത്തരത്തിലൊരു മുന്നറിയിപ്പാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.കുമ്പാച്ചി മലയില്‍ ഇനി കയറുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്കമാക്കി. ബാബുവിന് ലഭിച്ച സംരക്ഷണം ആര്‍ക്കുമുണ്ടാകില്ല. ബാബുവിന് കിട്ടിയ സംരക്ഷണം മറയാക്കി ആരും മല കയറരുത്. മല കയറാന്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലേ രാത്രിയും കുമ്പാച്ചി മല മലകയറാൻ ആളുകളെത്തിയിരുന്നു. കയറിയ ആളെ അര്‍ധരാത്രിയോടെ കണ്ടെത്തി, തിരിച്ചിറക്കുകയാണ് ഉണ്ടായത്. മലമ്പുഴ ആനക്കല്‍ സ്വദേശിയെയാണു മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രാത്രി 12.45നു കണ്ടെത്തിയത്. എന്നാല്‍, മലയില്‍ വേറെയും ആള്‍ക്കാരുണ്ടെന്ന് ആരോപിച്ചു നാട്ടുകാര്‍ മലയടിവാരത്തു നിലയുറപ്പിക്കുകയുണ്ടായി.ഇത്തരത്തിലൊരു സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്.
നാട്ടുകാരനായ രാധാകൃഷ്ണനെയാണ് വനംവകുപ്പ് നടത്തിയ തെരച്ചിലില്‍ കണ്ടെത്താനായത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തി ബേസ് ക്യാമ്പിലെത്തിച്ചത്.രാധാകൃഷ്ണന് സ്ഥിരമായി കാട്ടിലൂടെ നടക്കുന്ന ആളാണെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.
ഉദ്യോഗസ്ഥര്‍ക്കെതിരെ നാട്ടുകാര്‍ പ്രതികരിക്കുന്നുണ്ട്. കൂടുതല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ കണ്ടുവെന്നും എന്നാല്‍ ഒരാളെ മാത്രമാണ് കണ്ടെത്തിയതെന്നുമാണ് ചില നാട്ടുകാര്‍ പറയുന്നത്. മൂന്ന് ലൈറ്റാണ് മുകളില്‍ കണ്ടെതെന്നാണ് നാട്ടുകാരുടെ പരാതി. ഒരാളെ കൊണ്ട് വന്ന് കാര്യങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും കൂടുതല്‍ പരിശോധന നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാളെ റവന്യൂ മന്ത്രി കെ രാജന്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
നേരത്തെ വനമേഖലയിൽ അനുമതിയില്ലാതെ അതിക്രമിച്ച് കയറിയതിന് ഫോറസ്‌റ്റ് ആക്‌കട് സെക്ഷൻ 27 പ്രകാരം ബാബുവിനെതിരെ കേസെടുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും വനം മന്ത്രി ഇടപെട്ട് ഇത് ഒഴിവാക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യഫോറസ്‌റ്റ് ഉദ്യോഗസ്‌ഥനുമായി മന്ത്രി ഇക്കാര്യം സംസാരിച്ചു. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നുമാണ് മന്ത്രി പറഞ്ഞ്.
https://www.facebook.com/Malayalivartha