അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനുമായി പേരൂര്‍ക്കട പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

അമ്പലമുക്കില്‍ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ തമിഴ്‌നാട് സ്വദേശിയായ രാജേന്ദ്രനുമായി പേരൂര്‍ക്കട പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ഇയാള്‍ വിനീതയെ കുത്തിക്കൊന്ന അമ്പലമുക്കിലെ അഗ്രി ക്ലിനിക്ക് എന്ന ചെടിക്കടയിലാണ് തെളിവെടുപ്പ് നടത്തുന്നത്.
ചെടിക്കടയില്‍ ചെടിച്ചട്ടികള്‍ സൂക്ഷിക്കുന്ന ഷെഡിന്റെ ഉള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വര്‍ണാഭരണം കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു പ്രതിയുടെ അരുംകൊല.
പ്രതി അഗ്രി ക്ലിനിക്കില്‍ എത്തിയ സാഹചര്യം, കൊലനടത്തിയ രീതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയുകയും ഇയാള്‍ ഉപേക്ഷിച്ചു എന്ന് പറയുന്ന കത്തി കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് പ്രധാനമായും പോലീസ് ലക്ഷ്യം.
പ്രതി കൊലപാതക സമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മുട്ടട ആലപ്പുറം കുളത്തില്‍ ഉപേക്ഷിച്ചതായി പറയുന്നുണ്ട്. ഇതും കണ്ടത്തേണ്ടതുണ്ട്.
https://www.facebook.com/Malayalivartha