'ഈ പ്രണയം എന്നുപറയുന്നത് ഒരു തൊലിഞ്ഞ ഏർപ്പാടാണ്, ഉപാധികൾ ഇല്ലാതെ , മറ്റെയാളിന്റെ ഇഷ്ടങ്ങളെയും സ്വകര്യതയെയും ബഹുമാനിച്ചുകൊണ്ടുള്ള ഏറ്റവും മനോഹരമായ സൗഹൃദം തരുന്ന ഫീൽ ഒന്നും ഒരു പ്രണയവും നമുക്കു തരാൻ പോവുന്നില്ല ... എന്നുകരുതി നിങ്ങളാരും പ്രണയിക്കാതിരിക്കരുത് പ്രണയിക്കണം , ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ...' വൈറലായി കുറിപ്പ്
ഇന്ന് ഫെബ്രുവരി 14. ലോകമെമ്പാടും വാലന്റൈൻസ് ഡേ ആയി ആഘോഷിക്കുകയാണ്. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഓരോരുത്തർക്കും പ്രിയപ്പെട്ട ദിനം, പ്രണയം ആഘോഷിച്ചുകൊണ്ടിരിക്കുന്നവർക്ക് പ്രണയത്തിൽ പുതുമകളുടെ കൂട് തേടാനുള ദിനം കൂടിയാണ് ഇന്ന്. എന്നാൽ ഇന്നത്തെ ദിനത്തിന്റെ പ്രാധാന്യം മുൻനിർത്തി ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിലടക്കം വൈറലാകുകയാണ്. ഇന്നു കൊറേ പ്രണയങ്ങൾ പൊട്ടികിളിർക്കുന്ന ദിവസമായതു കൊണ്ടു എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒന്നു രണ്ടു കാര്യങ്ങൾ പറയാം എന്ന് പറഞ്ഞുകൊണ്ട് വര്ഗീസ് പ്ലാത്തോട്ടം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് വൈറലാകുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്നു കൊറേ പ്രണയങ്ങൾ പൊട്ടികിളിർക്കുന്ന ദിവസമായതു കൊണ്ടു എന്റെ ചെറിയ ബുദ്ധിയിൽ തോന്നിയ ഒന്നു രണ്ടു കാര്യങ്ങൾ പറയാം
നിങ്ങൾ ഒരാളെ പ്രണയിക്കുമ്പോൾ അയാൾ ജീവിത കാലം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ടാവും എന്നും ഇപ്പൊ പ്രണയിക്കുന്ന അതെ തീക്ഷ്ണതയോടെ ജീവിതകാലം മുഴുവൻ പ്രണയിക്കും എന്നും തെറ്റിദ്ധരിക്കരുത്
നിങ്ങൾ ഒരാളെ പ്രണയിക്കുന്നതിനു മുൻപും അയാൾക്ക് ജീവിതം ഉണ്ടായിരുന്നുവെന്നും അയാളുടെ ജീവിതത്തിൽ ഒരുപാട് മനുഷ്യർ ഉണ്ടായിരുന്നു എന്നും മറക്കാതെ ഇരിക്കുക, നിങ്ങൾക്കു അയാളുടെ മനസിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇടം തന്നു എന്നെ ഒള്ളൂ അല്ലാതെ മൂവാറ്റുപുഴക്കാര് ജാതി തോട്ടം പാട്ടം കൊടുക്കുന്ന പോലെ അയാളെ മൊത്തമായി നിങ്ങൾക് എഴുതി തന്നതല്ല. സ്നേഹത്തിന്റെ ഒരു ഘട്ടത്തിൽ ആരെങ്കിലും ഒരാൾ പൊസസീവ് ആവും.
അപ്പൊ അയാളെ പറ്റി അന്വേഷണങ്ങളും വ്യകുലതകളും സംശയവും തുടങ്ങും , അതോടെ മറ്റേ ആൾ നിങ്ങളെ വെറുക്കാനും തുടങ്ങും ..ആ ഘട്ടം വരുമ്പോൾ സ്വയം മാനേജ് ചെയുക. മുറുക്കി പിടിക്കും തോറും കുതറി ഓടാൻ ആഗ്രഹിക്കുന്ന കട്ടുമുയലാണ് മനസ്, ഇക്കാര്യത്തിൽ മാധവികുട്ടി പറഞ്ഞതാണ് ശരി "നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളെ അഴിച്ചു വിട്ടേക്കുക, മടങ്ങി വന്നാൽ മാത്രം അത് നിങ്ങളുടെ ആണ് "
മനോഹരമായ എന്തിനെയും ആശംസിച്ചും അനുഗ്രഹിക്കുന്നതായി ഭാവിച്ചും നശിപ്പിച്ചു കളയാനുള്ള ഒരു വ്യഗ്രത നമ്മുടെ സമൂഹത്തിനുണ്ട് പ്രണയത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും , അതുകൊണ്ട് നിങ്ങളുടെ പ്രണയം നിങ്ങളുടെ സ്വകര്യതയാക്കി അനുഭവിക്കുക ഏറ്റവും പ്രധാനപ്പെട്ട കാര്യം ക്ഷമയാണ് , ഒരു ചെടി നട്ടു അതിനു എന്നും വെള്ളം നനച്ചു പരിചരിക്കുന്ന തോട്ടക്കാരന്റെ മനസു ഉണ്ടെകിൽ മാത്രം ഈ പണിക്കു പോവുക , ചെടി നട്ടിട്ടു പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാതിരുന്ന വേറെ ഏതേലും തെണ്ടി കേറി വെള്ളം ഒഴിക്കും ..
ഇനി എന്റെ വ്യക്തി പരമായ അഭിപ്രായം പറയാം.വളരെ റെയർ കേസുകളിൽ ഒഴികെ ഈ പ്രണയം എന്നുപറയുന്നത് ഒരു തൊലിഞ്ഞ ഏർപ്പാടാണ് , ഉപാധികൾ ഇല്ലാതെ , മറ്റെയാളിന്റെ ഇഷ്ടങ്ങളെയും സ്വകര്യതയെയും ബഹുമാനിച്ചുകൊണ്ടുള്ള ഏറ്റവും മനോഹരമായ സൗഹൃദം തരുന്ന ഫീൽ ഒന്നും ഒരു പ്രണയവും നമുക്കു തരാൻ പോവുന്നില്ല ... എന്നുകരുതി നിങ്ങളാരും പ്രണയിക്കാതിരിക്കരുത് പ്രണയിക്കണം , ജീവിതത്തിൽ സന്തോഷം മാത്രം പോരല്ലോ..
https://www.facebook.com/Malayalivartha