മനുവും ശ്യാമയും ഒന്നായി! പത്തുവർഷത്തോളമായി പരസ്പരം അറിയുന്ന ഇരുവരും 2017മുതൽ പ്രണയത്തിലായി! സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്ത്വങ്ങൾ പൂർത്തിയായതിന് ശേഷം വിവാഹമെന്നായിരുന്നു ഇരുവരുടെയും തീരുമാനം... ഇത് പ്രണയദിനത്തിലെ പ്രണയ സാഫല്യം...

ട്രാൻസ്ജെൻഡർമാരുടെ വിവാഹം വളരെ ചുരുക്കമാണ് കേരളത്തിൽ. ഇപ്പോഴിതാ പ്രണയദിനത്തിൽ വിവാഹിതരായിരിക്കുകയാണ് ട്രാൻസ്ജെൻഡർമാരായ ശ്യാമയും മനുവും. രണ്ടു വീട്ടുകാരുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ തിരുവന്തപുരം, ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. പത്തുവർഷത്തോളമായി പരസ്പരം അറിയുന്ന ഇരുവരും 2017ലാണ് പ്രണയത്തിലാകുന്നത്.
ടെക്‌നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്‌ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമാണ് തിരുവനന്തപുരം സ്വദേശിയായ ശ്യാമ എസ്. പ്രഭ. ഇവരുടെ വിവാഹത്തിനായി പ്രണയദിനം പ്രത്യേകം തെരഞ്ഞെടുത്തതല്ല. ജ്യോത്സൻ നിശ്ചയിച്ച് നൽകിയ തീയതിയും സമയവുമാണ്. സ്ഥിര ജോലി നേടി, കുടുംബത്തിലെ ഉത്തരവാദിത്ത്വങ്ങൾ പൂർത്തിയായതിന് ശേഷം മതി വിവാഹമെന്നായിരുന്നു ഇരുവരുടെയും തീരുമാനം.
ഒപ്പം ട്രാൻസ്ജെന്റർ വ്യക്തിത്വത്തിൽ തന്നെ വിവാഹം ചെയ്യാനും ഇവർ തീരുമാനിച്ചിരുന്നു. മുമ്പ് കേരളത്തില്‍ നടന്ന പല ട്രാൻസ്ജെൻഡർ വിവാഹങ്ങളും ആൺ പെൺ ഐഡന്‍റിറ്റി ഉപയോഗിച്ചാണ് രജിസ്റ്റർ ചെയതിരുന്നത്. ട്രാൻസ്‌ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യം പരിശോധിച്ച് മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
https://www.facebook.com/Malayalivartha