ചരിത്രം കുറിച്ച് യൂണിവേഴ്സിറ്റി കോളേജ്: യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്‌എഫ്‌ഐ ക്ക് വന്‍ തിരിച്ചടി, ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് 37 വർഷത്തിനുശേഷം കെഎസ്‌യു പാനലിലെ ഡെല്‍ന തോമസ്

കഴിഞ്ഞ മുപ്പതില്‍ അധികം വര്‍ഷമായി യൂണിവേഴ്‌സിറ്റി കോളേജ് ചെങ്കോട്ടയായി പിടിച്ചു നിര്‍ത്തിയ എസ്‌എഫ്‌ഐയ്ക്ക് ഇത്തവണ ലഭിച്ചത് വമ്ബന്‍ പരാജയം. 2019 ല്‍ ക്യാംപസിനുള്ളിലെ കത്തിക്കുത്ത് കേസ്, പിഎസ്സി പരീക്ഷാ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ എസ്‌എഫ്‌ഐ പ്രതിരോധത്തിലായിരിക്കുമ്ബോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ പോലും മികച്ച വിജയം നേടാന്‍ കഴിഞ്ഞ എസ്‌എഫ്‌ഐയ്ക്ക് ഇത്തവണ ചുവടു പിഴച്ചു.
മത്സരം നടന്ന 6 സീറ്റുകളിലും ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്‌എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ 2019ല്‍ വിജയം സ്വന്തമാക്കിയത്. എസ്‌എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി 1803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎസ് യു സ്ഥാനാര്‍ഥിയെ തറ പറ്റിച്ചത്. എന്നാല്‍ ഈ വിജയങ്ങളെയെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ഡെല്‍ന തോമസിന്റെ വിജയം. 38 വര്‍ഷത്തെ എസ് എഫ് ഐ ഏകാധിപത്യത്തിന് കനത്ത തിരിച്ചടി തന്നെയാണ് കെഎസ് യുവിന്‍റെ നേട്ടം.
ഇലക്ഷന് മുന്‍പ് എസ് എഫ് ഐ പാനലിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ഥി കോളേജില്‍ നിന്നും ടി സി വാങ്ങുകയും മറ്റൊരു കോളേജില്‍ അഡ്മിഷന്‍ എടുത്തതിനെയും തുടര്‍ന്നുണ്ടായ സാഹചര്യമാണ് എസ്‌എഫ്‌ഐക്ക് തിരിച്ചടിയായത്. എസ്‌എഫ്‌ഐയുടെ കോട്ടയെന്ന് ഖ്യാതി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ്‌യു സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റ് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ നിശബ്ദമായിരുന്ന കോളജിലെ ഈ നേട്ടം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു നേതാക്കള്‍ ആഘോഷിക്കുകയാണ്.
കെ.എം അഭിജിത്ത് സമൂഹമാധ്യമത്തിലൂടെ എസ് എഫ് ഐയ്ക്കെതിരെ വിമര്ശനമുന്നയിച്ചു. കാരണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ടി.സി വാങ്ങിയ എസ്.എഫ്.ഐയുടെ ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസവും കോളേജിലെത്തി തിരെഞ്ഞെടുപ്പിന് വിദ്യാര്‍ത്ഥികളോട് വോട്ട് തേടിയിരുന്നു. എസ്.എഫ്.ഐയുടെ സംഘടനാ ലാഭത്തിനുവേണ്ടി കോളേജില്‍ നിന്ന് ടി.സി വാങ്ങിയ വിദ്യാര്‍ത്ഥിനിയെകൊണ്ട് 'ജനാധിപത്യത്തെ അട്ടിമറിച്ച് ' യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികളെയാകെ വിഡ്ഢികളാക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐയ്ക്ക് കെ.എസ്.യുവിന്റെ നിയമ പോരാട്ടത്തിലൂടെ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്നു കെ.എം അഭിജിത്ത് പറയുന്നു.
https://www.facebook.com/Malayalivartha