പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് പത്ത് മണിക്കൂര്‍

പ്ലസ്ടു കോഴക്കേസില്‍ മുസ്ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം ഷാജിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂര്‍ നേരമാണ് ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. ഇഡിയുടെ ചോദ്യം ചെയ്യലിന് ശേഷം ഷാജി ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല.
2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭനാണ് ഷാജിക്കെതിരെ പരാതി നല്‍കിയത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ വിളിച്ചുവരുത്തിയതെന്ന് ഇ.ഡി അറിയിച്ചു.
കെ.എം ഷാജിയുടെ കോഴിക്കോട് മാലൂര്‍കുന്നിലെ വീടിന് 1.62 കോടി രൂപ വില വരുമെന്ന് കോര്‍പ്പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ തുക എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് ഷാജിയോട് ഇഡി നേരത്തേ വിശദീകരണം തേടിയിരുന്നു. ഇതിന് മുന്‍പ് അനധികൃത സ്വത്ത് സമ്ബാദന കേസില്‍ വിജിലന്‍സും ഷാജിയെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha