ഗൃഹനാഥന്‍ അയല്‍വാസിയുടെ ഏലത്തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍; ആത്മഹത്യ ശ്രമമാണെന്ന് സംശയം

ഇടുക്കി അണക്കരക്ക് സമീപം ഗൃഹനാഥനെ അയല്‍വാസിയുടെ ഏലത്തോട്ടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാം മൈലില്‍ താമസിക്കുന്ന മുതിരക്കുന്നേല്‍ ചെറിയാന്‍ ഫിലിപ്പ് (55) ആണ് മരിച്ചത്.
വൈകുന്നേരം തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭാഗത്തെ കുളത്തിന്റെ കരയില്‍ ഇയാളുടെ മൊബൈല്‍ ഫോണും ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടതോടെയാണ് സംശയം ഉണ്ടായത്. തുടര്‍ന്ന് പൊലീസിനെയും അഗ്നിശമന സേനയേയും അറിയിച്ചു. കട്ടപ്പനയില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ രാത്രി ഏഴരയോടെ മൃതദേഹം പുറത്തെടുത്തു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha