Widgets Magazine
14
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെന്നിസ് താരം രാധിക യാദവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ മൊഴികൾ..ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന് അവളുടെ മാതാപിതാക്കള്‍ അവളെ ശാസിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു..


പാകിസ്ഥാനി നടി ഹുമൈറ അസ്ഖർ അലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.. അവയവങ്ങൾ കറുത്ത രൂപത്തിലായി, ശരീരത്തിൽ ബ്രൗൺ നിറത്തിലെ പ്രാണികൾ.. അസ്ഥികളിൽ ഒടിവുകൾ കണ്ടെത്തിയില്ല..


വിശ്വാസ് കുമാറിന് ഇന്നും ആ ദുരന്തത്തിൽ നിന്നും കരകയറാൻ സാധിച്ചിട്ടില്ല.. സംസാരിക്കാനോ മറ്റ് പ്രവൃത്തികളിൽ സജീവമാകാനോ കഴിയാത്ത രീതിയിൽ മാനസിക പിരിമുറുക്കം..


'മോള് ഇത്രയും പീഡനം അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല; എല്ലാ പ്രശ്നങ്ങളും ‌ഞങ്ങൾ അറിയുമെന്ന് അവൻ ഭയന്നിട്ടുണ്ടാകും... അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കി...


വാഗമണ്ണിൽ ചാർജിംഗ് സ്റ്റേഷനിൽ കാറിടിച്ചു കയറി; നാല് വയസ്സുകാരൻ മരിച്ചു, അമ്മക്ക് പരിക്ക്...

ഇന്റലിജന്‍സ് റിപ്പോര്‍ട്ടും... ബാബുവിനെതിരെ കേസില്ലെങ്കില്‍ വലിയ പുലിവാല് ഉണ്ടാകുമെന്ന് സൂചന; അപകടം മണത്തതോടെ ബാബുവിനെതിരെ കേസെടുത്തു; വനത്തിനുള്ളില്‍ അതിക്രമിച്ചു കയറിയത് വനം വകുപ്പിന്റെ സുരക്ഷാ വീഴ്ചയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്തതോടെ ഉദ്യോഗസ്ഥരും കുടുങ്ങും

15 FEBRUARY 2022 08:28 AM IST
മലയാളി വാര്‍ത്ത

ഒരു ബാബുവിനെ രക്ഷിച്ചാല്‍ പതിനായിരം ബാബുമാര്‍ വരും എന്ന തിരിച്ചറിവ് അവസാനം വനം വകുപ്പിനുണ്ടായി. അതോടെ റിസര്‍വ് വനത്തിനുള്ളില്‍ അതിക്രമിച്ചു കയറിയതിനു പാലക്കാട് മലമ്പുഴ സ്വദേശി ആര്‍.ബാബുവിനും കൂട്ടര്‍ക്കുമെതിരെ കേരള വനനിയമ പ്രകാരം കേസെടുക്കും. കേസെടുക്കരുതെന്നു നിര്‍ദേശിച്ച വനം മന്ത്രി എകെ ശശീന്ദ്രനോട്, ഭാവിയില്‍ കോടതി കയറുമെന്നു വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉപദേശിച്ചതോടെയാണ് മലക്കം മറിഞ്ഞത്.

ബാബുവും സംഘവും വനത്തിനുള്ളില്‍ അതിക്രമിച്ചു കയറിയത് വനം വകുപ്പിന്റെ സുരക്ഷാ വീഴ്ചയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍, അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും അന്വേഷണത്തിനും സാധ്യതയുണ്ട്. ബാബുവിനെതിരെ കേസെടുത്തതോടെ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന.

 



മന്ത്രിക്കെതിരെ വനം വകുപ്പിലെ പ്രമുഖ സംഘടന പരസ്യമായി രംഗത്തു വന്നതും നിലപാടു മാറ്റാന്‍ പ്രേരിപ്പിച്ചു. വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് വനം വകുപ്പ് ഇന്റലിജന്‍സും മന്ത്രിക്ക് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി മലമ്പുഴ കുമ്പാച്ചി മലയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കണം എന്നായിരുന്നു പാലക്കാട്ടെ വനം വകുപ്പ് അധികൃതര്‍ക്കെങ്കിലും, ഇതിനെ നിരുത്സാഹപ്പെടുത്തുന്ന സമീപനമായിരുന്നു വനം വകുപ്പ് ആസ്ഥാനത്തെ ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്നത്.

ബാബുവിനെതിരെ കേസെടുക്കണമെന്നും കേസെടുക്കേണ്ടെന്നും അഭിപ്രായങ്ങള്‍ വകുപ്പിനുള്ളില്‍ ഉയര്‍ന്നു. ബാബുവിന്റെ മൊഴിയെടുത്ത ശേഷം നിയമനടപടികള്‍ ഉപേക്ഷിക്കുന്നതാണ് ഉചിതമെന്നും അഭിപ്രായമുണ്ടായി. ബാബുവിനെതിരെ കേസെടുക്കാതിരുന്നാല്‍ ഭാവിയില്‍ നിയമ പ്രശ്‌നങ്ങളുണ്ടാകുമെന്നു ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ചില ഉന്നത ഉദ്യോഗസ്ഥര്‍ നിരുത്സാഹപ്പെടുത്തുകയായിരുന്നുവത്രെ.

തുടര്‍ന്ന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരുടെ യോഗം ശനിയാഴ്ച മന്ത്രി അടിയന്തരമായി വിളിച്ചുകൂട്ടി. തുടര്‍ന്നാണ് ബാബുവിനെതിരെ കേസെടുക്കേണ്ടെന്നു മന്ത്രി മാധ്യമങ്ങളെ അറിയിച്ചത്. ഇതിനായി തലസ്ഥാനത്ത് മന്ത്രിയുടെ ചേംബറില്‍ വാര്‍ത്താസമ്മേളനവും നടത്തി.



എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ബാബുവില്‍നിന്നു വനം വകുപ്പ് മൊഴിയെടുത്ത ശേഷം തുടര്‍നടപടികള്‍ അവസാനിപ്പിക്കാനാണ് തീരുമാനം. ബാബുവിനെതിരെ കേസെടുക്കരുതെന്നു മുഖ്യവനപാലകനോടു നിര്‍ദേശിച്ചു. അസാധാരണ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അസാധാരണ നിലപാടായി ഇതിനെ കരുതിയാല്‍ മതി. കേസിന്റെ പേരില്‍ ബാബുവിന്റെ കുടുംബത്തെ വിഷമിപ്പിക്കരുതെന്നാണ് തീരുമാനം. ഇതൊരു കീഴ്‌വഴക്കമല്ല, നിയമം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. കുമ്പാച്ചി മലയില്‍ നിരീക്ഷണം ശക്തമാക്കും എന്നും മന്ത്രി പറഞ്ഞു.

മകന്റെ ഭാവിയെ കരുതി ക്ഷമിക്കണമെന്നും കേസടുക്കരുതെന്നും ബാബുവിന്റെ ഉമ്മ അഭ്യര്‍ഥിച്ചിരുന്നു. അവരുടെ വേദന നാടിന്റെ ആവശ്യമായി കാണുന്നു. ബാബുവിനെതിരെ കേസെടുത്താല്‍ അതില്‍ അനൗചിത്യം ഉണ്ടെന്നു പൊതുസമൂഹം കരുതും. ബാബുവിന് എതിരായ ഒരു നീക്കവും ഇപ്പോള്‍ സമൂഹം അംഗീകരിക്കില്ല. ഇക്കാര്യം നമ്മള്‍ മനസ്സിലാക്കണം. വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടല്ല ബാബുവും കൂട്ടരും വനത്തിനുള്ളിലേക്ക് പ്രവേശിച്ചത് എന്നാണ് പ്രാഥമിക വിവരം. എന്നാല്‍, നിയമപരമായ വഴി മാത്രം സ്വീകരിക്കുന്നത് എല്ലാ ഘട്ടത്തിലും ഉചിതമാകില്ല. വനം വകുപ്പിന്റെ അനുവാദമില്ലാതെ വനത്തിനുള്ളില്‍ എന്തിനു പ്രവേശിച്ചു എന്ന ചോദ്യവുമുണ്ടെന്നും മന്ത്രി പറഞ്ഞു.

 



എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വീണ്ടും ആളുകള്‍ മലയില്‍ കയറിയതോടെ പണി പാളി. ബാബുവിനെതിരെ കേസെടുത്തില്ലെങ്കില്‍ ഇനിയും ആളുകള്‍ കയറും . കേസെടുത്താല്‍ കോടതിയില്‍ പോയാല്‍ ബാബുവിന്റെ ആനുകൂല്യം അവര്‍ക്കും കിട്ടും. അതോടെയാണ് എല്ലാം മാറി മറിഞ്ഞത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രിട്ടനില്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം തകര്‍ന്ന് വീണു  (2 hours ago)

ഷാര്‍ജയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം: വിപഞ്ചികയുടെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്  (2 hours ago)

എംഡിഎംഎയുമായി അറസ്റ്റിലായ യൂട്യൂബര്‍ റിന്‍സിക്ക് 4 യുവതാരങ്ങളുമായി ബന്ധം  (2 hours ago)

ജീവനക്കാരന്‍ കുടുങ്ങിയത് സിസിടിവിയില്‍  (3 hours ago)

നിമിഷ പ്രിയയുടെ ജയില്‍ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി  (3 hours ago)

ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് കാന്തപുരം ഇടപെടുന്നത്  (4 hours ago)

കെഎസ്ആര്‍ടിസിയിലെ വിവാദ സസ്‌പെന്‍ഷന്‍: ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കെഎസ്ആര്‍ടിസി ഇടപെടില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍  (4 hours ago)

യുവതിയുള്‍പ്പെടെ നാല് പേര്‍ 114 ഗ്രാം എംഡിഎംഎയുമായി പിടിയില്‍  (5 hours ago)

ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ആസൂത്രിതം  (6 hours ago)

പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദര്‍ശനത്തില്‍ മുന്നറിയിപ്പ്  (6 hours ago)

അഹമ്മദാബാദ് വിമാനപകടം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഎഐബി പുറത്തിറക്കി  (6 hours ago)

യെമന്‍ സര്‍ക്കാരിന് മുന്നില്‍ അപേക്ഷ  (7 hours ago)

കൂട്ടുകാരുമായി കുളത്തില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു  (7 hours ago)

ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; സ്വാതന്ത്ര്യം ആഘോഷിക്കാന്‍ യുവാവ് ചെയ്തത്  (7 hours ago)

ജാനകി വിv/s സ്‌റ്റേറ്റ് ഒഫ് കേരള യുടെ റിലീസ് തീയതി എത്തി  (8 hours ago)

Malayali Vartha Recommends