വേദന താങ്ങാനാവാതെ.....നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം, അച്ഛന്‍ വിദേശത്ത് നിന്നും വരാനിരിക്കെ കേട്ടത് ദുരന്തവാര്‍ത്ത... കരച്ചിലടക്കാനാവാതെ കുടുംബം

വേദന താങ്ങാനാവാതെ.....നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം, അച്ഛന്‍ വിദേശത്ത് നിന്നും വരാനിരിക്കെ കേട്ടത് ദുരന്തവാര്‍ത്ത... കരച്ചിലടക്കാനാവാതെ കുടുംബം.
പാത്തിപ്പാറ തരിയക്കോടന്‍ ഇര്‍ഷാദിന്റെ മകള്‍ ഇഷ ആണ് ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടയില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മൃതദേഹം നിലമ്പൂര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേര്‍ന്നുള്ള ബക്കറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.അര മണിക്കൂറിലേറെ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ തീവ്രശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ കാണാതെ അര മണിക്കൂറോളം തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആരെങ്കിലും കൊണ്ടുപോയോ എന്ന പേടിയില്‍ ആയിരുന്നു എല്ലാവരും. പിന്നീടാണ് സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേര്‍ന്ന് ഇരുന്ന ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. ബക്കറ്റിലെ പാതി വെള്ളത്തില്‍ തല കീഴായി മുങ്ങി കിടക്കുന്ന നിലയില്‍ കിടക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha