വധഗൂഢാലോചനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ പ്രോസിക്യൂഷന് വരാന്‍ പോകുന്നത് രണ്ടാമത്തെ തിരിച്ചടിയാണെന്ന് നിയമ വിദഗ്ദ്ധര്‍...

വധഗൂഢാലോചനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ച സാഹചര്യത്തില്‍ പ്രോസിക്യൂഷന് വരാന്‍ പോകുന്നത് രണ്ടാമത്തെ തിരിച്ചടിയാണെന്ന് നിയമ വിദഗ്ദ്ധര്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ഗൂഢാലോചന തെളിയിക്കാന്‍ പര്യാപ്തമായ തെളിവ് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചതാണ് ദിലീപിന് വിജയമായി മാറിയത്. ഇത് തങ്ങളുടെ വാദം ശരിവെക്കുന്നതാണെന്നും ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതു തന്നെയാണ് പ്രോസിക്യൂഷന് വെല്ലുവിളിയായി മാറിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെയുള്ള കേസ് സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. ദിലീപിന്റെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നതിനു വേണ്ടിയാണ് ഹൈക്കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. വാദം പറയുന്നത് അഡ്വ.രാമന്‍പിള്ള തന്നെയാണ്.
കേസ് ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മന:പൂര്‍വം തന്നെ വേട്ടയാടുകയാണെന്നും ഇതേകേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടെ ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തിന് തന്നോട് എന്തോ വ്യക്തിവൈരാഗ്യമുണ്ടെന്നും ഇതിന്റെ ഭാഗമായാണ് തന്നെ വേട്ടയാടുന്നതെന്നുമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. അഡീഷണല്‍ ഡി ജി പിമാരായ എസ്.ശ്രീജിത്തും എസ്.സന്ധ്യയും അറിഞ്ഞു കൊണ്ടാണ് ഗൂഢാലോചന നടക്കുന്നതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.
അതേസമയം, ദിലീപ് അടക്കമുള്ളവരുടെ ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലം ലഭിക്കുന്നതോടെ ഗൂഢാലോചനയ്ക്ക് കൂടുതല്‍ തെളിവ് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഫോറന്‍സിക് പരിശോധനയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നാണ് വിവരം.എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ദിലീപ് ഹാജരാക്കാത്ത ഫോണാണ് കേസിലെ വില്ലനെന്ന് വിശ്വസിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ദിലീപ് ഹാജരാക്കാത്ത ഫോണിനെ കുറിച്ച് അന്വേഷണ സംഘം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
നേരത്തെ ഫെബ്രുവരി ഏഴിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് വധഗൂഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. വധ ഗൂഢാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപടക്കം ആറ് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന കോടതിയുടെ വാദമാണ് പുതിയ കേസിന് ആധാരമായത്. ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായ വിധിയുണ്ടാകുമെന്നാണ് ദിലീപിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.ദിലീപാകട്ടെ വലിയ ആത്മവിശ്വാസത്തിലാണ്. പോലീസുദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് നടി ആക്രമണ കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന വാദം ശക്തമാണ്.
എന്നാല്‍ അന്വേഷണ സംഘത്തിനാകട്ടെ പുതിയ കേസിലാണ് കൂടുതല്‍ താത്പര്യം. തങ്ങള്‍ ആസൂത്രണം ചെയ്ത കേസ് തോല്‍ക്കുന്നതിനെ കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. അതേ സമയം കേസില്‍ ദിലീപിന് വിജയമുണ്ടായാല്‍ അത് നടീ ആക്രമണ കേസിനെ വരെ ബാധിക്കാന്‍ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha