നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൂപ്പര്‍ ഹീറോയായി മാറിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് എന്തിന്?

നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ സൂപ്പര്‍ ഹീറോയായി മാറിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ സര്‍ക്കാര്‍ കേസെടുത്തത് എന്തിന്? ബാബുവിനെ പ്രകീര്‍ത്തിക്കുകയും അദ്ദേഹത്തിന് വേണ്ടി 75 ലക്ഷത്തിലധികം രൂപ ചെലവഴിക്കുകയും ചെയ്ത സര്‍ക്കാര്‍ പിടി വീഴുമെന്ന് ഉറപ്പായതോടെയാണ് കളം മാറ്റി ചവിട്ടിയത്.
ബാബുവിന് പിന്നാലെ നിരവധിയാളുകള്‍ മലക്കയറ്റം തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ പുലിവാല്‍ പിടിച്ചത്.ബാബുവാണ് എല്ലാമെല്ലാം എന്ന് ഇന്നലെ വരെ പറഞ്ഞു കൊണ്ടിരുന്ന സര്‍ക്കാര്‍ പൊടുന്നനെ ബാബുവിനെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വനനിയമം ലംഘിച്ചാല്‍ കേസെടുക്കാതിരിക്കുന്നത് കുറ്റകരമാണ്. ഇത്തരത്തില്‍ നിര്‍ദ്ദേശിക്കുന്നത് മന്ത്രിയായാലും കുടുങ്ങും. എ കെ ശശീന്ദ്രനാണ് കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.ആദ്യം കേസെടുക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്.എന്നാല്‍ താന്‍ പറയുന്നത് കേട്ടാല്‍ മതിയെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.അതോടെ ഉദ്യോഗസ്ഥര്‍ കളം മാറി.
ഇതിനിടയില്‍ എന്‍സിപിയില്‍ തന്നെയുള്ള ചില നേതാക്കള്‍ ശശീന്ദ്രനെതിരെ നീക്കം തുടങ്ങി.ശശീന്ദ്രനെ കുടുക്കാന്‍ ഇതിലും നല്ല ഒരവസരമില്ലെന്ന് അവര്‍ മനസിലാക്കി. മന്ത്രിക്കെതിരെ ഹൈക്കോടതിയില്‍ പോയാല്‍ കുടുക്കാമെന്ന് നേതാക്കള്‍ മനസിലാക്കി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടു. എത്രയും വേഗം ബാബുവിനെതിരെ കേസെടുക്കാന്‍ വനം മന്ത്രിക്ക് നിര്‍ദ്ദേശം ലഭിച്ചു. മുമ്പും പാളയത്തിലെ പട കാരണം രാജിവയ്‌ക്കേണ്ടി വന്ന മന്ത്രിയാണ് ശശീന്ദ്രന്‍.
നിയമ രംഗത്തെ ചിലര്‍ ഇക്കാര്യം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പൊതു സമൂഹം തനിക്കെതിരാകുമോ എന്ന ഭയമാണ് മന്ത്രിയെ നയിച്ചത്. വനനിയമം ലംഘിക്കുന്നവരെ ശിക്ഷയില്‍നിന്നും ഒഴിവാക്കുന്നത് ഭാവിയില്‍ ദോഷകരമാകുമെന്നും നിയമപ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടെന്നും കോടതി കയറേണ്ടി വരുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. മന്ത്രി നടത്തിയത് നിയമലംഘനമാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാല്‍ മന്ത്രി കുടുങ്ങുമെന്നും വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കി.
അതിക്രമിച്ചു കയറിയത് വനം വകുപ്പിന്റെ സുരക്ഷാ വീഴ്ചയായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കു സാധ്യതയുണ്ട്. ബാബുവിനെതിരെ കേസെടുത്തതോടെ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായാല്‍ അതും വിവാദമാകാന്‍ സാധ്യതയുണ്ട്.ഇത്തരം മലച്ചുവടുകളില്‍ വനം വകുപ്പിന്റ കാവല്‍ ഉണ്ടെങ്കിലും അത് ഫലപ്രദമായിരുന്നില്ല.
ബാബുവിനെതിരെ കേസെടുക്കേണ്ടന്നു മന്ത്രി ശശീന്ദ്രന്‍ നിര്‍ദേശിച്ചതിനു തൊട്ടുപിന്നാലെ മന്ത്രിയുടെ നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് വനം വകുപ്പിലെ പ്രമുഖ സംഘടനയായ കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റി രംഗത്തെത്തി. മന്ത്രിക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും പേരെടുത്തു പറയാതെയായിരുന്നു വിമര്‍ശനം.
അസോസിയേഷന്‍ ജില്ലാ നേതൃത്വം പാലക്കാട് യോഗം ചേരുകയും, അനുമതിയില്ലാതെ വനഭൂമിയില്‍ ട്രക്കിങ് നടത്തിയത് കേരള വനനിയമ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്നും, ബാബുവിനെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അനധികൃത ട്രെക്കിങിനും വന്യജീവി വേട്ടയ്ക്കും, കഞ്ചാവ് കൃഷി നടത്താനും സാധ്യതയുണ്ടെന്നും അസോസിയേഷന്റെ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha