എല്ലാം ഒരു സ്വപ്നം പോലെ... കോട്ടയം മെഡിക്കല്‍ കോളേജിലെ 18 മണിക്കൂര്‍ നീണ്ടുനിന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി; വാലന്റൈന്‍സ് ഡേയില്‍ തന്റെ കരള്‍ ഭര്‍ത്താവിന് പകുത്ത് നല്‍കിയ ഭാര്യ വാര്‍ത്തകളില്‍ നിറയുന്നു; തൃശൂരിലെ ദമ്പതികളുടെ അപൂര്‍വ സ്‌നേഹം

ലോക വാലന്റൈന്‍സ് ഡേ ആഘോഷിക്കുമ്പോള്‍ തൃശൂരിലെ ദമ്പതികളായ ഭാര്യയും ഭര്‍ത്താവും കോട്ടയം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയറ്ററിലാണ്. ഭാര്യയുടെ കരള്‍ ഭര്‍ത്താവിന് പകുത്ത് നല്‍കുകയാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിനെ ജീവിതത്തിലേക്ക് കൈപിടിക്കാനുള്ള അവസാന ശ്രമമാണ് വാലന്റൈന്‍സ് ഡേയില്‍ ഫലം കണ്ടത്.
തൃശൂര്‍ വേലൂര്‍ വട്ടേക്കാട്ട് വീട്ടില്‍ സുബീഷ് (40) എന്ന യുവാവിനാണ് കരള്‍ മാറ്റിവയ്ക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രവിജ (34)യുടെ കരള്‍ പകുത്താണ് ഭര്‍ത്താവില്‍ തുന്നിച്ചേര്‍ക്കുന്നത്. കഴിഞ്ഞ മാസം ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണം പൂര്‍ത്തിയായിരുന്നെങ്കിലും ചില ഔദ്യോഗിക തടസങ്ങള്‍ നേരിട്ടതിനാല്‍ നടന്നിരുന്നില്ല.
പിന്നീട് മറ്റൊരു ദിവസം നടത്തുവാന്‍ ശ്രമിച്ചപ്പോള്‍ രോഗിക്കും ദാതാവിനും കോവിഡ് ബാധിച്ചു. ഇരുവരും കോവിഡ് വിമുക്തരായപ്പോള്‍ ദാതാവിന് ശാരീരിക അസ്വസ്ത നേരിട്ടതിനാല്‍ പിന്നീടും ശസ്ത്രക്രിയ മാറ്റിവയ്‌ക്കേണ്ടി വന്നു. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയ യ്ക്ക് മുന്നോടിയായി ഇരുവരേയുടേയും കോവിഡ് പരിശോധ നടത്തുകയും ഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെയാണ് തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യുവാന്‍ തീരുമാനിച്ചത്.
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാര്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധു തുടങ്ങി എല്ലാ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി നേരിട്ടുകണ്ട് സംസാരിച്ചു.
അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ സര്‍ക്കാര്‍ മേഖലയിലെ നിര്‍ണായക ചുവടുവയ്പ്പാണിതെന്ന് മന്ത്രി പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയായതിനാല്‍ അല്‍പനാള്‍ നിര്‍ണായകമാണ്. എങ്കിലും വിജയ സൂചനയാണ് കാണുന്നത്. കരളിലേക്കുള്ള രക്തയോട്ടം സുഗമമായി നടക്കുന്നുണ്ട്. അണുബാധയാണ് ശ്രദ്ധിക്കേണ്ടത്.
തൃശൂര്‍ സ്വദേശിയ്ക്കാണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തിന്റെ ഭാര്യയാണ് കരള്‍ പകുത്ത് നല്‍കുന്നത്. രാവിലെ 7 മണിക്കു മുന്‍പുതന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ നടപടികള്‍ ആരംഭിച്ചിരുന്നു.
കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സജ്ജീകരണങ്ങളൊരുക്കുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ പല തവണ യോഗം ചേര്‍ന്നിരുന്നു. കൂടാതെ ഇന്നലെ വൈകുന്നേരം ഡോ. ജയകുമാറുമായും ഗ്യാസ്‌ട്രോഎന്‍ട്രോളജി വിഭാഗം ഡോ. സിന്ധുവുമായും നേരിട്ട് മന്ത്രി ആശയ വിനിമയം നടത്തി അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയയാണ് നടന്നത്. ഇന്നലെ രാവിലെ 6 ന് ആരംഭിച്ച ശസ്ത്രക്രീയ രാത്രി വൈകിയാണ് പൂര്‍ത്തിയായത്. മൂന്നുതവണ മാറ്റി വച്ച ശസ്ത്രക്രീയയാണ് ഇപ്പോള്‍ നടത്തുവാന്‍ തീരുമാനിച്ചത്.
ഗ്യാസ്‌ട്രോ സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ എസ് സിന്ധുവിന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ടെക് നീഷ്യന്മാര്‍വരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ഇതിനു മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരു തവണ മാത്രമേ കരള്‍ മാറ്റ ശസ്ത്രക്രിയ നടന്നിട്ടുള്ളു.
https://www.facebook.com/Malayalivartha