സരിതയുടെ തട്ടിപ്പ് കമ്പനിയില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്ന പരാമര്‍ശം: വി എസിനെതിരായ ഉമ്മന്‍ ചാണ്ടിയുടെ മാനനഷ്ടക്കേസ്,10.10 ലക്ഷം രൂപ 6% പലിശയും കോടതിച്ചെലവും വി.എസ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കാന്‍ സബ്ബ് കോടതി വിധിച്ച കേസ്, വി എസ്സ് സമര്‍പ്പിച്ച അപ്പീല്‍ കേസില്‍ വിചാരണ കോടതി വിധി സ്റ്റേ ചെയ്യണമെങ്കില്‍ വിചാരണക്കോടതിയില്‍ വി എസ് 15 ലക്ഷം രൂപയുടെ സെക്യൂരിറ്റി കെട്ടി വയ്ക്കണമെന്ന് ജില്ലാ കോടതി

അപ്പീല്‍ ഫയല്‍ ചെയ്തതിലുള്ള ബാലന്‍സ് കോര്‍ട്ട് ഫീസ് 15 ദിവസത്തിനകം വി എസ് വിചാരണക്കോടതിയില്‍ കെട്ടി വയ്ക്കണമെന്നും പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടു. അപ്പീലില്‍ ഉമ്മന്‍ ചാണ്ടിയുടെ ആക്ഷേപം ഉണ്ടെങ്കില്‍ മാര്‍ച്ച് 22 നകം ഫയല്‍ ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. സിവിള്‍ പ്രൊസീജിയര്‍ കോഡിലെ വകുപ്പ് 96 പ്രകാരം കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി എസ് സമര്‍പ്പിച്ച അപ്പീല്‍ കേസാണ് ജില്ലാ കോടതി പരിഗണിക്കുന്നത്.
ടീം സോളാര്‍ കമ്പനി ഉമ്മന്‍ ചാണ്ടിയുടേതാണെന്നും സരിതയുടെ സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിക്കും പങ്കുണ്ടെന്നും വി എസ് അച്ചുതാനന്ദന്‍ ചാനലില്‍ പറഞ്ഞത് തനിക്ക് അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് യു ഡി എഫ് മുന്‍ മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച മാനനഷ്ട കേസില്‍ വി.എസ് അച്ചുതാന്ദന്‍ നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി വിധി പ്രസ്താവിച്ചിരുന്നു.
അന്യായ സംഖ്യയായ 10.10 ലക്ഷം രൂപക്ക് അന്യായ തീയതി മുതല്‍ 6% പലിശയും കോടതിച്ചെലവും ചേര്‍ത്ത് വി.എസ് അച്ചുതാനന്ദന്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കാന്‍ കോടതി വിധി പ്രഖ്യാപിച്ചു. 2013 ജൂലൈ 6 ന് റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് വി.എസ് നടത്തിയ പരാമര്‍ശമാണ് മാനനഷ്ട കേസിനാധാരമായത്.
സംസ്ഥാനത്തെ മൂന്നര കോടി ജനങ്ങളെ വഞ്ചിച്ച സരിതയുടെ സോളാര്‍ കമ്പനി ഉമ്മന്‍ ചാണ്ടിയുടേതാണെന്നുള്ള പരാമര്‍ശം വി.എസ് നടത്തിയിരുന്നു. കേസ് വിസ്താര വേളയില്‍ ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ വി. എസിന് ആയില്ലെന്ന് കണ്ടെത്തിയാണ് കോടതി നഷ്ടപരിഹാര ഉത്തരവ് പുറപ്പെടുവിച്ചത്.
2014 മാര്‍ച്ച് 29 നാണ് അഡ്വ.എ. സന്തോഷ് കുമാര്‍ മുഖേന ഉമ്മന്‍ ചാണ്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.
https://www.facebook.com/Malayalivartha