പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ജീപ്പ് അജിയെ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവ്... ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച കേസില്‍ ഇടുക്കി രാജാക്കാട് സ്വദേശിയും നിലവില്‍ നെടുമങ്ങാട് നിവാസിയുമായ ജീപ്പ് അജിയെന്ന അജിയെ ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ഏപ്രില്‍ 5 ന് പ്രതിയെ ഹാജരാക്കാന്‍ തിരുവനന്തപുരം റൂറല്‍ നെടുമങ്ങാട് ഡിവൈഎസ്പി യോടാണ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി. വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടത്. ഭര്‍തൃമതിയും 35 കാരിയും രണ്ടു മക്കളുടെ മാതാവുമായ നെടുമങ്ങാട് മുക്കോലക്കല്‍ സ്വദേശിനിയെ പീഡിപ്പിച്ച കേസിലാണ് കോടതി ഉത്തരവ്. ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലിടുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.
പ്രതിക്ക് പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ആവലാതിക്കാരിയെ ബലാല്‍സംഗം ചെയ്യണമെന്നുള്ള ഉദ്ദേശ്യത്തോടും കരുതലോടും കൂടി ഭര്‍ത്താവിനൊപ്പം പല പ്രാവശ്യം യുവതിയുടെ വീട്ടില്‍ വരികയും ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന ഒരു ദിവസവും 2017 ഏപ്രില്‍ 26 ന് മുമ്പ് പല ദിവസങ്ങളിലും വീട്ടില്‍ വച്ചും പല സ്ഥലങ്ങളില്‍ കൊണ്ടു പോയും ലൈംഗിക വേഴ്ച നടത്തി പ്രതി കാമ സംതൃപ്തി നേടിയിട്ടുളളതും അതിനു ശേഷം ലൈംഗിക സംഭവത്തില്‍ ഏര്‍പ്പെട്ട ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പിലിടുമെന്ന് ഭീഷണിപ്പെടുത്തി വിണ്ടും വീണ്ടും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് കുറ്റ കൃത്യങ്ങള്‍ ചെയ്തുവെന്നാണ് കേസ്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (ബലാല്‍സംഗം) , 506 (1) ( ഭീഷണിപ്പെടുത്തല്‍) , പട്ടികജാതി പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിലെ 3 (2) (5) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് പ്രതിയെ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha