പുസ്തകം പോയ പോക്ക്... എം ശിവശങ്കര്‍ എഴുതിയ പുസ്തകത്തില്‍ സ്വപ്നയെ കൊണ്ട് അഭിപ്രായം പറയിപ്പിച്ച ചാനലുകാര്‍ നൈസായി മുങ്ങി; സ്വപ്നയെ ഇന്ന് ഇഡി ചോദ്യംചെയ്യും; തേഞ്ഞ്മാഞ്ഞ് പോയിരുന്ന ഒരു കേസില്‍ വെറുതേ അഭിപ്രായ പ്രകടനം നടത്തിയതിനാല്‍ സ്വപ്ന പെട്ടുപോയി

ചാനലുകാരുടെ പുറകേ പോയ സ്വപ്ന സുരേഷ് പെട്ടുപോയി. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ചു കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കു തയാറായ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നു വീണ്ടും ചോദ്യം ചെയ്യും.
കേസന്വേഷണം അട്ടിമറിക്കാനും ഇഡിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും ലക്ഷ്യമിട്ടു തയാറാക്കിയ സ്വപ്നയുടെ ശബ്ദസന്ദേശത്തിനു പിന്നില്‍ കേസിലെ പ്രതി എം.ശിവശങ്കറാണെന്നു അടുത്തിടെ സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. കേസിലേക്കു മുഖ്യമന്ത്രിയുടെ പേരു വലിച്ചിഴച്ചതും ശിവശങ്കറാണെന്നാണു സ്വപ്നയുടെ നിലപാട്.
ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം കേസിലെ കൂട്ടുപ്രതിയായ സന്ദീപ് റെക്കോര്‍ഡ് ചെയ്ത സ്വപ്നയുടെ ആദ്യ ശബ്ദസന്ദേശത്തിലാണു സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി 'സംസ്ഥാന മന്ത്രിസഭയെ ഇന്‍വെസ്റ്റിഗേറ്റ് ചെയ്യുന്നവര്‍ തോറ്റുപോകുമെന്ന' വെല്ലുവിളി സ്വപ്ന നടത്തുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സ്വപ്ന നടത്തിയ ഈ പരാമര്‍ശത്തിനു പിന്നില്‍ ശിവശങ്കറാണെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവുണ്ടാകുന്നതു വരെ ബെംഗളൂരുവില്‍ ഒളിവില്‍ താമസിക്കാന്‍ നിര്‍ദേശിച്ചതും ശിവശങ്കറാണെന്നും അവര്‍ പറഞ്ഞു. കേസന്വേഷണം എന്‍ഐഎക്കു കൈമാറാനുള്ള ചരടുവലി നടത്തിയതു ശിവശങ്കറാണെന്നു വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്ന് അറിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി എം.ശിവശങ്കറിന്റെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചു വിശദമായി അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിയമോപദേശം ലഭിച്ചു. സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ലൈഫ് മിഷന്‍ ഇടപാടുകളിലൂടെ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണു നിലവില്‍ ഇഡിയുടെ അന്വേഷണം മുന്നോട്ടുപോകുന്നത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നു ശിവശങ്കര്‍ വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചതിന്റെ സൂചനകള്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടെ പുറത്തുവന്ന പശ്ചാത്തലത്തിനാണ് ഇഡിയുടെ നീക്കം. ഇതേസമയം, സ്വപ്ന വെളിപ്പെടുത്തിയ ഇഡിക്കെതിരായ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനുള്ള അധികാരം ഇഡിക്ക് ഇല്ല. ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുക്കാനുള്ള അധികാരം സംസ്ഥാന പൊലീസിനാണ്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്നു കള്ളം പറയിച്ചു റെക്കോര്‍ഡ് ചെയ്തു പുറത്തെത്തിക്കാന്‍ ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്നാണു സ്വപ്നയുടെ വെളിപ്പെടുത്തല്‍. സ്വപ്ന ഇക്കാര്യം മാധ്യമങ്ങളോടു പറയുന്നതിനു മാസങ്ങള്‍ക്കു മുന്‍പ് ഇഡിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഡിജിപിക്ക് ഇഡി പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തില്‍ വ്യക്തമായ തെളിവു സഹിതം സിബിഐ അന്വേഷണത്തിനു ഹൈക്കോടതിയെ സമീപിക്കാനാണ് ഒരുങ്ങുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെടാനുള്ള നിയമസാധുത സ്വപ്നയുടെ മൊഴികള്‍ക്കുണ്ടെന്നാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. ഒരിക്കല്‍ക്കൂടി മജിസ്‌ട്രേട്ട് കോടതിയില്‍ സ്വപ്നയെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനും ഇഡി ഒരുങ്ങുന്നുണ്ട്. 15ന് ഇഡി ഓഫിസില്‍ ഹാജരാകുന്ന സ്വപ്ന മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വെളിപ്പെടുത്തിയ കാര്യങ്ങളില്‍ ഉറച്ചു നിന്നാല്‍ മാത്രം മേല്‍നടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് ഇഡിയുടെ തീരുമാനം.
"
https://www.facebook.com/Malayalivartha