കണ്‍മുന്നില്‍ ഐലന്‍ഡ് എക്സ്പ്രസ്... റെയില്‍പാളത്തില്‍ വീണുകിടന്ന വിമുക്തഭടന് രക്ഷകരായി കാല്‍നട യാത്രക്കാരിയായ അമ്മയും മകനും... ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാനാകാതെ കിടന്ന വിജയന്‍ നായര്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നത് അമ്മയുടെയും മകന്റെയും സമയോചിതമായ ഇടപെടല്‍

റെയില്‍പാളത്തില്‍ വീണുകിടന്ന വിമുക്തഭടന് രക്ഷകരായി കാല്‍നട യാത്രക്കാരിയായ അമ്മയും മകനും... ശരീരം തളര്‍ന്ന് എഴുന്നേല്‍ക്കാനാകാതെ കിടന്ന വിജയന്‍ നായര്‍ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നത് അമ്മയുടെയും മകന്റെയും സമയോചിതമായ ഇടപെടല്‍ .
പിറവം റോഡ് റെയില്‍വേ സ്റ്റേഷനുസമീപം തിങ്കളാഴ്ച വൈകീട്ട് 4.33-നാണ് സംഭവം നടന്നത്. വെള്ളൂര്‍ പാലക്കായില്‍ (ദേവീകൃപ) വിജയന്‍ നായര്‍ക്ക് (65)ആണ് വെള്ളൂര്‍ ജങ്ഷനിലെ ജിജീസ് ബേക്കറി ഉടമ തോന്നല്ലൂര്‍ കോനത്തു വീട്ടില്‍ ജിന്‍സന്റെ ഭാര്യ സോണിയ(44)യും മകന്‍ ഏബലും(ഒന്‍പത്) രക്ഷകരായി എത്തിയത്. മിലിട്ടറി ജീവിതത്തിനിടെ ഉണ്ടായ പക്ഷാഘാതത്തെത്തുടര്‍ന്ന് ഒരുവശം ഭാഗികമായി തളര്‍ന്ന വിജയന്‍ നായര്‍ പാളം മുറിച്ചുകടക്കുന്നതിനിടെ പാളത്തില്‍ വീഴുകയായിരുന്നു.
ഈ സമയം ബേക്കറിയില്‍ നിന്ന് സോണിയയും മകനും തോന്നല്ലൂരിലെ വീട്ടിലേക്കു പോകുന്നതിനിടെയാണ് സോമന്‍ നായര്‍ പാളത്തില്‍ വീണുകിടക്കുന്നത് കാണാനിടയായത്. ഉടന്‍ എഴുന്നേല്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവരെക്കൊണ്ടു കഴിയാതെ വന്നു. ഈ സമയം തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഐലന്‍ഡ് എക്സ്പ്രസ് 150 മീറ്റര്‍ അപ്പുറമുള്ള പിറവം റോഡ് റെയില്‍വേ സ്റ്റേഷനിലെത്തിയത് കണ്ട സോണിയയും മകനും വെള്ളൂര്‍ കവലയിലെത്തി അവിടെയുണ്ടായിരുന്ന ആളുകളെ വിളിച്ചുവരുത്തി ഇദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.
ധൈര്യം സംഭരിച്ച് അവര്‍ സമയോചിതമായ ഇടപെടല്‍ നടത്തിയതിലൂടെയാണ് അവര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കാനായത്. പാളത്തില്‍ നിന്ന് വിജയന്‍ നായരെ നീക്കി നിമിഷങ്ങള്‍ക്കുള്ളില്‍ ഐലന്‍ഡ് എക്സ്പ്രസ് ഇതേ ട്രാക്കിലൂടെ എത്തിയപ്പോഴും നാട്ടുകാരുടെ പരിഭ്രാന്തി മാറിയിരുന്നില്ല.
ഇവര്‍ക്ക് സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയിട്ടത് കാണാന്‍ കഴിയുമായിരുന്നു. അതിനാല്‍ 10 മീറ്റര്‍ അകലമുള്ള ജങ്ഷനില്‍ നിന്നാണ് ആളുകളെ അവര്‍ കൂട്ടിക്കൊണ്ടുവന്നത്. സോണിയയുടെയും മകന്റെയും അവസരോചിതമായ ഇടപെടലില്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് വിജയന്‍ നായരും കുടുംബവും.
" f
https://www.facebook.com/Malayalivartha