അധ്യാപക സംഘടനകളുമായി ഇന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും.... പ്രവര്‍ത്തന സമയം, ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കല്‍ എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യാപക സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും. പരീക്ഷ നടത്തിപ്പും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എടുക്കേണ്ട നടപടികളും യോഗം ചര്‍ച്ച ചെയ്യും. പ്രവര്‍ത്തന സമയം, ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കല്‍ എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.
എന്നാല്‍ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ചര്‍ച്ചയ്ക്ക് വിളിച്ചതില്‍ അധ്യാപക സംഘടനകള്‍ക്ക് അതൃപ്തിയുണ്ട്. ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കിയ തീരുമാനത്തിനെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
വൈകിട്ട് വരെ ക്ലാസ് നീട്ടുമ്പോള്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നത് പിന്‍വലിക്കണമെന്നാണ് കോണ്‍ഗ്രസ് സംഘടനയായ കെപിഎസ്ടിഎയുടെ ആവശ്യം.
https://www.facebook.com/Malayalivartha