ആലപ്പുഴയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക്

ആലപ്പുഴയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥനുള്‍പ്പടെയുള്ളവര്‍ക്ക് പരിക്ക്. വളവനാട് കലവൂര്‍ കൊച്ചുപള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരില്‍ പൂച്ചാക്കല്‍ സിഐ അജയ് മോഹനും ഉള്‍പ്പെടുന്നു. എറണാകുളം ഭാഗത്തേക്ക് വന്ന കാറും ആലപ്പുഴയില്‍ നിന്നും മടങ്ങി വന്ന സ്വിഫ്റ്റ് കാറുമാണ് കൂട്ടിയിടിച്ചത്. സ്വിഫ്റ്റ് കാറിലാണ് സിഐ ഉണ്ടായിരുന്നത്. അദ്ദേഹത്തിന് കാര്യമായ പരിക്കുണ്ടെന്നാണ് സൂചന.
അജയ് മോഹനെ ആദ്യം ചേര്‍ത്തലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് അദ്ദേഹത്തെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
കൂട്ടിയിടിച്ച കാറില്‍ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ അവരുടെ ആരോഗ്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha