സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി.... പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള... സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍4 വരെ എറണാകുളത്ത്

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കമായി. കണിച്ചുകുളങ്ങര വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (എം എ അലിയാര്‍ നഗര്‍) പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷനു പിന്നാലെ പുഷ്പാര്‍ച്ചനയോടെയാണ് സമ്മേളനം ആരംഭിച്ചത്. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ദീപം തെളിയിച്ചു. നേതാക്കളടക്കം പങ്കെടുത്ത് പ്രകടനമായാണ് പ്രതിനിധികള്‍ എത്തിയത്. സംസ്ഥാനകമ്മിറ്റി അംഗം ജി സുധാകരന്‍ സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി. .
മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, ടി എം തോമസ് ഐസക്, എ കെ ബാലന്‍, പി കെ ശ്രീമതി, എം സി ജോസഫൈന്‍, വൈക്കം വിശ്വന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് എന്നീ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ജില്ലയിലെ 45,100 പാര്‍ടി അംഗങ്ങളെ പ്രതിനിധീകരിച്ച് ഏരിയാസമ്മേളനം തെരഞ്ഞെടുത്ത 180 പ്രതിനിധികളും 44 ജില്ലാകമ്മിറ്റി അംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഉദ്ഘാടനശേഷം ജില്ലാസെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പൊതുചര്‍ച്ചയും. ബുധനാഴ്ചയും പൊതുചര്‍ച്ച തുടരും. മറുപടിക്കുശേഷം ജില്ലാകമ്മിറ്റിയെയും സംസ്ഥാനസമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള അവസാന ജില്ലാ സമ്മേളനമാണ് ആലപ്പുഴയിലേത്. സംസ്ഥാന സമ്മേളനം മാര്‍ച്ച് 1 മുതല്‍4 വരെഎറണാകുളത്ത് നടക്കും.
"
https://www.facebook.com/Malayalivartha