ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത ടി.ടി.ഇക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനം....ആലുവയ്ക്കും തൃശൂരിനും ഇടയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം... രണ്ടു പേര്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ചോദ്യം ചെയ്ത ടി.ടി.ഇക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ മര്‍ദ്ദനം. എറണാകുളം-ഹൗറ അന്ത്യോദയ എക്സ്പ്രസിലെ ടി.ടി.ഇ എറണാകുളം സ്വദേശി ബസ്സിക്കാണ് മര്‍ദനമേറ്റത്.
രണ്ടുപേരാണ് ബസ്സിയെ മര്‍ദിച്ചതെന്നാണ് പരാതി. ആലുവയ്ക്കും തൃശൂരിനും ഇടയില്‍വച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം ഉണ്ടായത്.
ടിടിഇയെ മര്‍ദിച്ച രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്കേറ്റ ടിടിഇയെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡി 15 കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തുകയായിരുന്നു ബസ്സി.
ഇതില്‍ യാത്ര ചെയ്തിരുന്ന ബംഗാള്‍ സ്വദേശികളായ ഷൗക്കത്തലി, അനിഗുള്‍ ഷേഖ് എന്നിവരുടെ കൈവശം ടിക്കറ്റുണ്ടായിരുന്നില്ല. ഇതേചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ടുപേരും ചേര്‍ന്ന് ടിടിഇയെ മര്‍ദിച്ചു എന്നാണ് പരാതി.
" f
https://www.facebook.com/Malayalivartha