ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽപെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞു; ലോറിയ്ക്കടിയിൽപ്പെട്ട ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷയിൽ യാത്രക്കാരില്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു

എം.സി റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ലോറിയ്ക്കടിയിലേയ്ക്കു മറിഞ്ഞ ഓട്ടോ ഡ്രൈവറുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. ദാരുണമായി മരിച്ച ഓട്ടോ ഡ്രൈവറുടെ മൃതദേഹം പൊലീസ് എത്തിയാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തിൽ മരിച്ച ഏറ്റുമാനൂർ വട്ടുകുളം കരിമ്പിൻകാല കടപ്പൂർ മുല്ലിപ്ലാത്ത് ദിലീപിന്റെ(37) മൃതദേഹം പൊലീസ് എത്തിയാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ പട്ടിത്താനത്ത് ഗതാഗത തടസവും ഉണ്ടായി.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ എം.സി റോഡിൽ പട്ടിത്താനത്തായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർ ദിശയിൽ നിന്നും എത്തിയ നാഷണൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ ലോറിയ്ക്ക് അടിയിലേയ്ക്കാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഓട്ടോ ഡ്രൈവറുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി.
അപകടത്തെ തുടർന്നു റോഡിൽ രക്തവും ശരീരാവശിഷ്ടങ്ങളും ചിതറിക്കിടക്കുകയാണ്. റോഡിൽ കിടന്ന മൃതദേഹം പൊലീസിന്റെ ഹൈവേ പെട്രോളിംങ് സംഘമെത്തിയാണ് ആശുപത്രിയിലേയ്ക്കു മാറ്റിയത്. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസവും ഉണ്ടായ്. പട്ടിത്താനത്ത് ഇറക്കത്തിൽ വച്ച് നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷയും ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഓട്ടോറിക്ഷയിൽ യാത്രക്കാരില്ലാതിരുന്നത് അപകടത്തിന്റെ ഭീകരത കുറച്ചു.. പരേതരായ നീലകണ്ഠൻ നായർ വിലാസിനി ദമ്പതികളുടെ മകനാണ് ദിലീപ് അവിവാഹിതനാണ്. സഹോദരങ്ങൾ ജയകൃഷ്ണൻ, ഗിരീഷ്, ദീപ.
https://www.facebook.com/Malayalivartha