തൽക്കാലം കീരിക്കാടൻ എന്ന പാൻഡെമിക് അന്ത്യശ്വാസം വലിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരും; അപ്പോൾ ചില ഡോക്ടർമാരുടെ ആത്മ ധൈര്യമോ? ഏത് സാഹചര്യത്തിലും എന്തിനെയും നേരിട്ട് രോഗിയുടെ ജീവൻ രക്ഷിക്കുവാനുള്ള ചങ്കുറപ്പ്;ആ ചങ്കുറപ്പാണിപ്പോൾ ഗ്യാസ്പിങ്ം സ്റ്റേജിൽ; പ്രതികരണവുമായി ഡോ സുൽഫി നൂഹു

തൽക്കാലം കീരിക്കാടൻ എന്ന പാൻഡെമിക് അന്ത്യശ്വാസം വലിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരും. അപ്പോൾ ചില ഡോക്ടർമാരുടെ ആത്മ ധൈര്യമോ? ഏത് സാഹചര്യത്തിലും എന്തിനെയും നേരിട്ട് രോഗിയുടെ ജീവൻ രക്ഷിക്കുവാനുള്ള ചങ്കുറപ്പ്. ആ ചങ്കുറപ്പാണിപ്പോൾ ഗ്യാസ്പിങ്ം സ്റ്റേജിൽ. ഡോ സുൽഫി നൂഹുവിന്റെ വാക്കുകൾ വളരെയധികം ശ്രദ്ധേയമാകുകയാണ്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "കീരിക്കാടൻ" ഗ്യാസ്പിംഗ്! കീരിക്കാടൻ ചത്തില്ല, ഗ്യാസ്പിങായതേയുള്ളൂ. കൂടെ ചില ഡോക്ടർമാരും .കോഡ് ബ്ലൂ മുഴങ്ങട്ടെ. "കീരിക്കാടൻ" പാൻഡെമിക്കാണെങ്കിൽ ഡോക്ടർമാരുടെ ആത്മവീര്യമാണ് ഇപ്പോൾ "ഗ്യാസ്പിഗ് "സ്റ്റേജിൽ. പാൻഡെമിക് അന്ത്യശ്വാസം വലിക്കുകയാണെങ്കിൽ ഡോക്ടർമാരുടെ ആത്മവീര്യവും അന്ത്യശ്വാസം വലിക്കുന്നു.
ഇപ്പോൾ കോഡ് ബ്ലൂ മുഴങ്ങിയാൽ ചിലപ്പോൾ ആ ആത്മധൈര്യം അതേ പടി നില നിർത്താൻ കഴിയും. കുത്തനെ കുറയുന്ന ഒമിക്രോൺ കേസുകൾ പാൻഡെമിക്കിന്റെ അവസാനമാകാതിരിക്കാൻ വഴിയില്ലായെന്ന് തന്നെ പറയേണ്ടി വരും. അസാധാരണമായിയൊന്നും സംഭവിച്ചില്ലെങ്കിൽ പാൻഡെമിക്കിന് ഒരു വലിയ ഫുൾസ്റ്റോപ്പ് വീഴാൻ സാധ്യത വളരെ വളരെ കൂടുതൽ.
വളരെ വ്യത്യസ്തമായ ഒരു പുതിയ ജനിതകമാറ്റം സംഭവിച്ച് മറ്റൊരു "ആൻറി സൂപ്പർഹീറോ" പുറത്തിറങ്ങിയാൽ പ്രശ്നം വഷളാകും . എങ്കിലും തൽക്കാലം കീരിക്കാടൻ എന്ന പാൻഡെമിക് അന്ത്യശ്വാസം വലിക്കുന്നുവെന്ന് തന്നെ പറയേണ്ടി വരും. അപ്പോൾ ചില ഡോക്ടർമാരുടെ ആത്മ ധൈര്യമോ? ഏത് സാഹചര്യത്തിലും എന്തിനെയും നേരിട്ട് രോഗിയുടെ ജീവൻ രക്ഷിക്കുവാനുള്ള ചങ്കുറപ്പ്. ആ ചങ്കുറപ്പാണിപ്പോൾ ഗ്യാസ്പിങ്ം സ്റ്റേജിൽ .
കോഡ് ബ്ലൂ മുഴങ്ങട്ടെ. ആ ശബ്ദം കേട്ട് ഭാരതത്തിലെ കേരളത്തിലെ ഭരണകർത്താക്കളും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഓടിയെത്തി കാർഡിയോ പൾമനറി റെസിറ്റേഷൻ നൽകി അവരുടെ ആത്മധൈര്യം നിലനിർത്തണം. ഐ എം എ ബാക്കി അവശേഷിക്കുന്നരെങ്കിലും ഗ്യാസ് പിംഗ് സ്റ്റേജിൽ എത്താതിരിക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് . കഴിഞ്ഞ ഏതാനും കൊല്ലങ്ങളിലെ ആശുപത്രി ആക്രമണങ്ങളുടെ കണക്ക് പരിശോധിച്ചാൽ അത്ഭുതപ്പെട്ടുപോകും.
ഡോക്ടർമാരെ തല്ലി എല്ലൊടിക്കുന്നതിൽ തുടങ്ങി ആത്മ ധൈര്യത്തെ ഗ്യാസ് പിംഗ് സ്റ്റേജിൽ എത്തിക്കുന്ന സോഷ്യൽ മീഡിയ ലിഞ്ചിങ് വരെ നീണ്ടു നിൽക്കുന്നു ഏറ്റവും അവസാനത്തേത് പെരിന്തൽമണ്ണയിൽ ഡോ .എ വി ജയകൃഷ്ണനെതിരെ നടന്നെങ്കിൽ അതിന് തൊട്ടുമുമ്പ് ഒരു യുവ ഡോക്ടറുടെ കാലിലെ എല്ലുകൾ തല്ലി ഒടിക്കുന്നതായിരുന്നു കലാപരിപാടി. ഇപ്പോൾ കോഡ് ബ്ലൂ മുഴക്കി അവർക്ക് ആത്മധൈര്യം നൽകിയില്ലെങ്കിൽ ഇതിന് വലിയ നൽകേണ്ടിവരും.
ആത്മധൈര്യം മരിച്ച ഡോക്ടർമാർ തലങ്ങുംവിലങ്ങും രോഗികളെ റഫർ ചെയ്യും. ഭയന്നിട്ട്,തല്ലു കിട്ടാതിരിക്കാൻ! അതും പോരാഞ്ഞ് പൾസ് നോക്കുമ്പോൾ തന്നെ തിരിച്ചറിയുന്ന അസുഖത്തിന് വലിയ വലിയ പരിശോധനകൾ തള്ളി മറിക്കേണ്ടിവരും. അതുതന്നെ, "ഡിഫൻസീവ് മെഡിസിൻ" അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തും ക്ലിനിക്കൽ മെഡിസിൻ അതായത് രോഗിയെ പരിശോധിച്ച് രോഗം കണ്ടെത്തുന്ന രീതി അംബെ മരിച്ചുപോകും.
മലപ്പുറത്തെ വിഷയത്തിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് വളരെ കൃത്യമായ നടപടികളിലേക്ക് നീങ്ങീ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കർശനമായ സമ്മർദ്ദതന്ത്രം വേണ്ടിവന്നു, അതിന്. സമ്മർദ്ദതന്ത്രങ്ങൾ ഇല്ലാതെ തന്നെ സ്വാഭാവികമായ നടപടികൾ ഉണ്ടാകണം ആശുപത്രി ആക്രമണങ്ങൾക്കെതിരെ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കുവാൻ കടുത്ത ശുഷ്കാന്തി കാണിച്ചാൽ മതിയാകും.
ഇല്ലെങ്കിൽ ഡോക്ടർമാരുടെയുള്ളിൽ അവശേഷിക്കുന്ന ആത്മധൈര്യം ഗ്യാസ്പിങിൽ എത്തും . കോഡ് ബ്ലൂ തുടരെ മുഴങ്ങി കൊണ്ടേയിരിക്കും. ഒന്നു കൂടി പറഞ്ഞു വെക്കാം കീരിക്കാടനെന്ന പാൻഡെമിക് ഗ്യാസ്പിംഗ് സ്റ്റേജിൽ തന്നെ. അവൻ അന്ത്യശ്വാസം വലിക്കട്ടെ. പക്ഷേ ഡോക്ടർമാരുടെ അവശേഷിക്കുന്ന ആത്മധൈര്യം നശിച്ചുപോകുന്ന "ഗ്യാസ് പിംഗ്" സ്റ്റേജിൽ എത്തക്കരുത്. "കോഡ് ബ്ലൂ" തുടരെത്തുടരെ മുടങ്ങാതിരിക്കട്ടെ. "കോഡ് വൈലറ്റും" ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha