എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നല്‍കിയ നോട്ടീസ് പ്രകാരം ഓഫിസില്‍ ഹാജരായ സ്വപ്ന സുരേഷ് മൊഴി നല്‍കാതെ മടങ്ങി.... ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 15ന് ഹാജരാകാമെന്നും വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും സഹകരിക്കുമെന്നും സ്വപ്ന

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസ് പ്രകാരം ഓഫിസില്‍ ഹാജരായ സ്വപ്ന സുരേഷ് മൊഴി നല്‍കാതെ മടങ്ങി. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം സ്വപ്ന ആവശ്യപ്പെട്ടിരുന്നു.
നേരില്‍ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ.ഡി സമയം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയില്‍ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം. ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി തീരുമാനിച്ചത്
അഭിഭാഷകനെ ഓഫിലെത്തി കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് 11.25 ഓടെ സ്വപ്ന ഇ.ഡി ഓഫിസിലെത്തിയത്.
സ്വപ്നയ്ക്ക് ഒപ്പം സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിതും അഭിഭാഷകനെ കണ്ടിരുന്നു. ഇ.ഡി ഓഫിസില്‍ നിന്നിറങ്ങിയ ശേഷവും അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എം. ശിവശങ്കറിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഈമാസം ഒമ്പതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി സ്വപ്നക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 15ന് ഹാജരാകാമെന്നും സ്വപ്ന വ്യക്തമാക്കുകയായിരുന്നു.
https://www.facebook.com/Malayalivartha