ഭർത്താവിന് നേരെ ഭാര്യയുടെ കൊടുംക്രൂരത...! വീട്ടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി, തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന് നിലവിളി, പോലീസ് എത്തിയപ്പോൾ എല്ലാം കൈയ്യോടെ പിടികൂടി, ഒടുക്കം നടുക്കുന്ന വെളിപ്പെടുത്തൽ

പാലക്കാട് ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ. വീട്ടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഭര്‍ത്താവിന് നേരെ ആയിരുന്നു യുവതിയുടെ അക്രമം.പുതൂര്‍ ഓള്‍ഡ് കോളനിയിലെ സുബ്രഹ്മണ്യനെയാണ് ഭാര്യ ശശികല മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത്. സംഭവ ദിവസം മദ്യപിച്ചെത്തിയ സുബ്രഹ്മണ്യന്‍ വീടിന് പുറത്തെ വരാന്തയിലും ശശികല ഇളയ മകനുമൊത്ത് അകത്തെ മുറിയിലുമാണ് കിടന്നത്.
മൂത്തമകന്‍ അടുത്തുള്ള ബന്ധുവീട്ടിലുമായിരുന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ മേല്‍ തീ പടരുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന സുബ്രഹ്മണ്യന്‍ നിലവിളിച്ചു. ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേര്‍ന്ന് തീയണച്ചു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും അവിടെ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റി. ഇയാള്‍ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലിസ് നടത്തിയ അന്വേഷണത്തിൽ ശശികല കുറ്റംസമ്മതിക്കുകയായിരുന്നു. സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യന്‍ തന്നെയും മക്കളെയും മര്‍ദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താന്‍ പ്രേരണയായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. കുറ്റം സമ്മതിച്ചതോടെ ശശികലയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha