മൂന്നാറിൽ വിലസി പടയപ്പ... മുരുകന്റെ പെട്ടിക്കട തകർത്ത് തരിപ്പണമാക്കി... കയ്യോടെ പൊക്കി നാട്ടുകാരും....

മൂന്നാറിൽ ഇപ്പോൾ മരംകോച്ചുന്ന തണുപ്പാണ്. അതുകൊണ്ട് നേരം ഇരുട്ടിയാൽ വ്യാപാരികളും കൃഷിക്കാരും വീടുകളിലായിരിക്കും. നാട്ടിലെ സ്ഥിരം കള്ളനായ പടയപ്പയ്ക്ക് ഇക്കാര്യം വളരെ വ്യക്തമായി അറിയാം. അതുകൊണ്ട് ആൾക്കാർ ഇല്ലെന്ന് കണ്ടാൽ അപ്പോൾ ഇറങ്ങും ഈ തസ്ക്കരവീരൻ. മൂന്നാര്‍ ടൗണിലെ കടകമ്പോളങ്ങള്‍ കൊള്ളയടിച്ച് മടങ്ങുകയാണ് പേരെടുത്തവരും പേരില്ലാത്തവരുമായ കാട്ടുകൊമ്പന്‍മാര്‍. അതിനിടയിൽ ഫെയ്മസ് ആണ് പടയപ്പയും.
എല്ലാക്കൊല്ലവും ഉള്ള പതിവ് മോഷണം തന്നെയാണ് ഇപ്പോഴും നടത്തിയിരിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്ന കാട്ടാനകള്‍ക്കിടയില്‍ വ്യത്യസ്തനാണ് പടയപ്പ എന്ന മൂന്നാറിന്റെ ഹീറോ. നാളിതുവരെ നിരവധി തവണ ജനവാസ മേഖലയില്‍ എത്തിയിട്ടുണ്ടെങ്കിലും ആരെയും ഉപദ്രവിക്കുന്നതിനോ ആക്രമിക്കുന്നതിനോ ശ്രമിച്ചിട്ടില്ല. ഭഷ്യവസ്തുകള്‍ക്കള്‍ കണ്ടാല്‍ അതെല്ലാം ഭക്ഷിക്കാതെ മടങ്ങില്ലെന്ന് മാത്രമാണ് പടയപ്പയേക്കൊണ്ടുള്ള ബുദ്ധിമുട്ട്.
ഇത്തവണ വീണ്ടും മൂന്നാര്‍ ടൗണില്‍ പടയപ്പ ഇറങ്ങി വിലസിയ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. പെട്ടിക്കടയിലെ ഭക്ഷണ സാധനങ്ങള്‍ കഴിച്ചു പടയപ്പ മടങ്ങുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആര്‍ ഒക്ക് സമീപത്തെ പെട്ടിക്കടയില്‍ പടയപ്പയെന്ന ഒറ്റയാന എത്തിയത്. ഇത് ആറാം തവണയാണ് പടയപ്പ മൂന്നാര്‍ ടൗണില്‍ ഇറങ്ങി വിലസുന്നത്.
കഴിഞ്ഞ അഞ്ചു തവണ മൂന്നാര്‍ ജനറല്‍ ആശുപത്രി പോസ്റ്റ് ഓഫീസ് കവലയിലാണ് എത്തിയിരുന്നതെങ്കില്‍ ഇത്തവണ പ്രവർത്തന മണ്ഡലം ഒന്ന് മാറ്റിപ്പിടിച്ചു. ഇവിടങ്ങളിലെ കച്ചവടക്കാര്‍ പടയപ്പയെ വിരട്ടിയോടിച്ചതാണ് സ്ഥലം മാറ്റാന്‍ കാരണം. നാട്ടുകാർക്ക് ഇവനെ ഇഷ്ടമാണെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് മൂലം ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. മൂന്നാര്‍ പഞ്ചായത്തിന് സമീപത്തെ ആളനക്കമില്ലാത്ത ഭാഗത്തുകൂടി ആര്‍. ഒ. ജംഗഷനിലെത്തിയ പടയപ്പ വഴിയരികിലെ മുരുകന്റ പെട്ടിക്കട പൂര്‍ണമായി തകര്‍ത്തു തരിപ്പണമാക്കി.
കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് കാരറ്റ്, ഒരു ചാക്ക് മക്കാചോളം എന്നിവ ഭക്ഷിച്ചാണ് തിരികെ പടയപ്പ കാടുകയറിയത്. രാത്രി ഒരു മണിയോടെ എത്തിയ കാട്ടാന ഒരു മണിക്കുറോളം നിലയുറപ്പിച്ച ശേഷമാണ് പോയതെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്നാര്‍ ടൗണിന് സമീപത്തെ കുറ്റിക്കാടുകളില്‍ നിലയുറപ്പിച്ച പടയപ്പയെന്ന ഒറ്റയാന പകല്‍ നേരങ്ങളില്‍ പോലും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. കാഴ്ചക്കാര്‍ നോക്കി നില്‍ക്കെ ഭക്ഷണങ്ങള്‍ കഴിച്ചു മടങ്ങുന്ന ഇവനെ അകലെയുള്ള കടുകളിലേക്ക് മാറ്റാന്‍ നാളിതുവരെ വനപാലകര്‍ക്ക് കഴിഞ്ഞിട്ടില്ല.
നേരത്തേയും പാതിരാത്രി പട്ടണത്തിലിറങ്ങി പഴക്കട കാലിയാക്കി പടയപ്പ തിരികെ മടങ്ങിയിട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കാണ് പടയപ്പ എന്ന കാട്ടാന മൂന്നാര്‍ ടൗണില്‍ പോസ്റ്റ് ഓഫിസ് കവലയില്‍ എത്തിയത്. ഇവിടെ ഗ്രഹാംസ്‌ലാന്‍ഡ് സ്വദേശി പാല്‍രാജിന്റെ പഴക്കടയുടെ പടുത വലിച്ച് നീക്കി അകത്ത് നിന്ന് 2 ഏത്തക്കുലകള്‍ ഉള്‍പ്പെടെ 180 കിലോയോളം പഴങ്ങളാണ് അകത്താക്കിയത്.
ടൗണില്‍ ഉണ്ടായിരുന്ന ഗൈഡുമാരും പച്ചക്കറി ചന്തയിലെ ചുമട്ടുകാരും എത്തി പടക്കം പൊട്ടിച്ചും ഒച്ചയുണ്ടാക്കിയുമാണ് പടയപ്പയെ
അന്ന് പിന്തിരിപ്പിച്ചത്. 30,000 രൂപയുടെ നഷ്ടം ഉണ്ടായതായി പാല്‍രാജ് പറയുന്നു. അതിനുശേഷവും പിന്നെയും പാൽരാജിന്റെ പഴം–പച്ചക്കറിക്കട വീണ്ടും പടയപ്പ കാലിയാക്കിയിരുന്നു. നാലാം തവണയാണ് രാത്രിയുടെ മറവിൽ ഈ കടയിലെത്തി പടയപ്പ എന്ന കാട്ടുകൊമ്പൻ പഴങ്ങളും പച്ചക്കറികളും അകത്താക്കുന്നത്.
കണ്ണൻ ദേവൻ കമ്പനി ഗ്രഹാം സ്‌ലാൻഡ് എസ്റ്റേറ്റ് ന്യു ഡിവിഷനിലെ പാൽരാജിന്റെ (52) കട മൂന്നാർ ടൗണിൽ പോസ്റ്റ്ഓഫിസ് കവലയിലാണ്. മറച്ചു കെട്ടിയിരുന്ന പടുത വലിച്ചു നീക്കി ഉള്ളിലേക്ക് ആന തുമ്പിക്കൈ നീട്ടി. സാധനങ്ങൾ ഉണ്ടെന്നു മനസ്സിലായതോടെ കടയുടെ മേൽക്കൂര ഉൾപ്പെടെ തകർക്കുകയും തീറ്റ ആരംഭിക്കുകയും ചെയ്തു. സമീപത്തെ സ്റ്റാൻഡിൽ 2 ബസുകൾ നിർത്തിയിട്ടിരുന്നതിനാൽ യാത്രക്കാരും ഈ സമയം ഇവിടെ ഉണ്ടായിരുന്നു.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെ 55,000 രൂപയുടെ സാധനങ്ങൾ തിങ്കളാഴ്ച കടമായി വാങ്ങി കടയിൽ സൂക്ഷിച്ചിരുന്നതായി പാൽരാജ് പറയുന്നു. ഇത് മുഴുവൻ ആന തിന്നു തീർത്തു. ചാക്കിൽ നിറച്ച് വച്ചിരുന്ന തേങ്ങ വരെ ഉടച്ച് അകത്താക്കി. വിവരമറിഞ്ഞ് പുലർച്ചെ നാലരയോടെ പാൽരാജും ബന്ധുക്കളും എത്തി ഒച്ചവച്ചതോടെയാണ് പടയപ്പ പിന്തിരിഞ്ഞത്.
മൂന്നാറുകാരുടെ പടയപ്പ കാടിറങ്ങി നാട്ടിലെത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായി. മൂന്നാര്‍ ടൗണില്‍ നിത്യ സന്ദര്‍ശകനായി മാറിയിരിക്കുകയാണ് ഈ ഒറ്റക്കൊമ്പന്‍. അതുകൊണ്ട് തന്നെ നാട്ടുകാർക്കും ഇവനെ ഭയമില്ല. എസ്റ്റേറ്റ് റോഡുകളില്‍ പ്രത്യക്ഷപ്പെടുന്ന ആന വാഹനങ്ങളെയും ഇതുവരെ ആക്രമിച്ചിട്ടില്ല.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് ആളും ആരവുമില്ലാത്ത മൂന്നാര്‍ മൂന്നാര്‍ ടൗണിലേക്ക് പടയപ്പ തുടക്കത്തിൽ നെഞ്ചും വിരിച്ച് എത്തിയത്. ഒരു വര്‍ഷമായി മൂന്നാര്‍ പരിസരത്ത് ചുറ്റി നടക്കുകയാണ് ഈ കൊമ്പന്‍. കാട്ടാനക്കൂട്ടം ഇടുക്കിയിലെ എസ്റ്റേറ്റ് മേഖലകളില്‍ ഇറങ്ങി ആക്രമണങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ആരെയും ഉപദ്രവിക്കാതെ ഭക്ഷണ സാധനങ്ങള്‍ മാത്രം കണ്ടെത്തി കഴിച്ച് നാട് ചുറ്റുകയാണ് പടയപ്പ.
മൂന്നാര്‍- ഉടുമല്‍പ്പെട്ട അന്തര്‍ സംസ്ഥാന പാതകളിലാണ് ആദ്യ കാലങ്ങളില്‍ പടയപ്പയെന്ന് വിളിപ്പേരുള്ള ഒറ്റയാനയെ പലരും കണ്ടെത്തിയത്. മൂന്നാര്‍ മറയൂര്‍ റൂട്ടിലെ തലയാര്‍ മുതല്‍ മാട്ടുപ്പെട്ടി വരെയുള്ള പ്രദേശം ഒറ്റയാന്‍മാരും സംഘങ്ങളുമൊക്കെ കൈയാളുകയാണ്. ചില കുന്നുകളും കാടുകളും ഒറ്റയാന്‍മാര്‍ പതിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു.
എന്നാല്‍, ആള്‍ക്കൂട്ടം കണ്ടും വലിയ പ്രശ്നം സൃഷ്ടിക്കാതെ പടയപ്പ ഇപ്പോള്‍ നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനാണ്. തോട്ടം തൊഴിലാളികളാണ് ഒറ്റക്കൊമ്പൻ പടയപ്പ എന്ന പേരിട്ടത്. രാത്രി കാലങ്ങളില്‍ മൂന്നാര്‍ ടൗണിലും സമീപത്തും എത്തുന്ന ഇവനിപ്പോള്‍ നാട്ടുകാര്‍ക്ക് ചിരപരിചിതനാണ്. എസ്റ്റേറ്റ് റോഡുകളില്‍ പ്രത്യക്ഷപ്പെടുന്ന ആന വാഹനങ്ങളെയും ആക്രമിക്കാറില്ല.
പടയപ്പ കഴിഞ്ഞാല്‍ തലയെടുപ്പില്‍ മുന്‍പന്തിയിലുള്ള ഗണേശന്‍ എന്ന കൊമ്പനും അറിയപ്പെടുന്ന കൊലയാളിയാണ്. തോട്ടം തൊഴിലാളികളുടെ അടുക്കള തോട്ടങ്ങളില്‍ കടന്നു കയറി തുമ്പിക്കൈ കൊണ്ട് കാരറ്റ് പിഴുത ശേഷം ഒരു കാല്‍ ഉയര്‍ത്തി അതില്‍ അടിച്ച്, മണ്ണ് കളഞ്ഞ് ആണ് ശാപ്പാട്. തണ്ട് പറിച്ച കുഴിയില്‍ തന്നെ നിക്ഷേപിക്കുകയും ചെയ്യും.
ഒരടി നീളമുള്ള ഹോസ് കൊമ്പില്‍ കുരുങ്ങിയിരിക്കുന്നതിനാല്‍ ഹോസ് കൊമ്പന്‍ എന്നും വിളിപ്പേരുള്ള കൊമ്പനും മൂന്നാറിലുണ്ട്. കൊമ്പില്‍ കുരുങ്ങിയത് പിവിസി പൈപ്പ് ആയതിനാല്‍ കൊമ്പ് വളരുന്നതിന് അനുസരിച്ച് വികസിക്കുന്ന പൈപ്പ് ഇന്നും ഇവന്റെ കൊമ്പിന് അലങ്കാരമായി അവിടെ തന്നെ ഉണ്ട്. അങ്ങനെ നിരവധിയുണ്ട് മൂന്നാറിലെ ആന വിശേഷം.
https://www.facebook.com/Malayalivartha