പ്രാർത്ഥനയുടെ മറവിൽ പീഡനശ്രമം!! പ്രാര്‍ഥിക്കാനെന്ന വ്യാജേന യുവതിയെ വിളിച്ചുവരുത്തിയും വീട്ടില്‍ പോയും ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ്; പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിനതടവും പിഴയും

ഭക്തിയുടെ മറവില്‍ പ്രാര്‍ഥിക്കാനെന്ന വ്യാജേന വിളിച്ചു വരുത്തിയും വീട്ടില്‍ പോയും യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ക്ക് 17 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെയിംസ് മാത്യൂ എന്ന സണ്ണിയെ (49) ആണ് കാസര്‍കോട് അഡീഷനല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് ജഡ്ജി (ഒന്ന്) എ വി ഉണ്ണികൃഷ്ണന്‍ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടി അധികതടവും അനുഭവിക്കണം. 2014 മാര്‍ച് 18 നും അതിന് ശേഷം പല തവണയും പ്രതിയുടെ വീട്ടിലും പരാതിക്കാരിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി രാഘവന്‍ ഹാജരായി.
ചിറ്റാരിക്കാല്‍ പൊലീസ് റെജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി പി സുമേഷാണ്.
https://www.facebook.com/Malayalivartha