Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റിൽ വൻ സ്‌ഫോടനം..പിന്നിൽ ഇറാന്റെ കറുത്ത കരങ്ങളോ...? 54പേർക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. 18 പേരെ കാണാതായി...ഒരുനിമിഷം കൊണ്ട് അഗ്നി വിഴുങ്ങി..


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..

മാറുന്ന കല്യാണങ്ങള്‍... വിവാഹ ദിവസം ഏച്ചൂര്‍ സംഘം വന്നത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്; കയ്യില്‍ 3 ബോംബ് കരുതിയിരുന്നു; മൂന്ന് ബോംബ് എറിഞ്ഞെങ്കിലും പൊട്ടിയത് ഒന്നു മാത്രം; പൊട്ടിക്കഴിഞ്ഞും കുലുക്കമില്ലാതെ സംഘം

16 FEBRUARY 2022 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'

ജീവിതത്തിന്റെ നിര്‍ണായക ദിവസമായ വിവാഹത്തിന് കലാപമുണ്ടാക്കുക എന്ന് വച്ചാല്‍ അതിന്റെ ദുരന്തം ഒന്നു വേറെയാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസമുണ്ടായതും അങ്ങനെയൊരു സംഭവമാണ്. സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയില്‍ ഏച്ചൂര്‍ സംഘം എത്തിയതു കൃത്യമായ ആസൂത്രണത്തോടെ എന്നു പൊലീസിന്റെ കണ്ടെത്തല്‍.

ഏച്ചൂര്‍ സംഘം 3 ബോംബുകളാണു രാവിലെ മുതല്‍ കൈയില്‍ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയില്‍ പതിച്ചത്. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് വീണ്ടെടുത്തിരുന്നു.



ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ ബോംബില്‍ ലോഹച്ചീളുകളുണ്ടായിരുന്നുവെങ്കില്‍ പൊട്ടാത്ത ബോംബില്‍ ലോഹത്തിന്റെ അംശമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ബോംബ് പൊട്ടിയെങ്കിലും ഇതില്‍ ലോഹച്ചീളുകളില്ലാത്തതു കൊണ്ടാണ് ആര്‍ക്കും സാരമായി പരുക്കേല്‍ക്കാതിരുന്നതെന്നും പൊലീസ് കരുതുന്നു.

വിവാഹ വീട്ടില്‍ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തില്‍പ്പെട്ടയാള്‍ തല്ലിയെന്നും മിഥുന്‍ അയാളെ വാഹനത്തിന്റെ താക്കോല്‍ കൊണ്ട് കുത്തിയെന്നുമുളള വിവരവുമുണ്ട്. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാല്‍ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂര്‍ സംഘം കാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. 3 ബോംബുകളും സംഘം തന്നെയാണ് ഉണ്ടാക്കിയതെന്നാണ് ഇതുവരെ ലഭിച്ച മൊഴികളില്‍ നിന്നുള്ള സൂചന.



പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂര്‍ സംഘം തേടിയതായും വിവരമുണ്ട്. കല്യാണവീട്ടിലേക്കു കയറാന്‍ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘര്‍ഷമുണ്ടായെന്നും ബോംബ് എറിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.

അതിനിടെ ഇത്തരം സംഭവത്തിനെതിരെ പ്രശസ്ത കഥാകൃത്ത് ടി പത്മനാഭനും രംഗത്തെത്തി. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ സംഭവമാണു വിവാഹം. ഒരു പുതിയ ജീവിതം വരനും വധുവുംകൂടി കെട്ടിപ്പടുക്കാന്‍ ആരംഭിക്കുന്ന നിമിഷം. എന്നാല്‍, കഴിഞ്ഞ കുറച്ചുകാലമായി കണ്ണൂര്‍, തലശ്ശേരി പ്രദേശങ്ങളില്‍ വിവാഹാഘോഷങ്ങളുടെ അനുബന്ധമായി അത്യന്തം മലിനകരമായ ഒരു ചടങ്ങുകൂടി നടന്നുവരുന്നുണ്ട്. വരന്റെ കല്യാണപ്പാര്‍ട്ടിയില്‍ വരുന്ന ചെറുപ്പക്കാര്‍ ആഭാസകരമായ നൃത്തങ്ങളും പാട്ടുകളും അവതരിപ്പിക്കുക എന്നതാണത്. ഈ രംഗങ്ങള്‍ അവര്‍ കല്യാണവേദിയിലും ആവര്‍ത്തിക്കുന്നു. എന്തിനധികം, കല്യാണരാത്രിയില്‍ വരനെ നിര്‍ബന്ധമായിത്തന്നെ ഇത്തരം ചടങ്ങുകളില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. വധു നിസ്സഹായയായി മണിയറയില്‍ ഇരിക്കുമെന്നും പറയുന്നു.


ഇത്തരം സംഭവങ്ങള്‍ വളരെ വര്‍ധിച്ചപ്പോള്‍ സമുദായത്തിന്റെ പല കോണുകളില്‍നിന്ന് എതിര്‍പ്പുകളുയരുകയും ഇവ തെല്ല് അടങ്ങുകയും ചെയ്തു. പക്ഷേ, പൂര്‍ണമായും ഇല്ലാതായില്ല. ഇപ്പോള്‍ നൃത്തവും പാട്ടുമൊക്കെപ്പോയി, മാരകശേഷിയുള്ള ബോംബുകള്‍ കൊണ്ടുള്ള താണ്ഡവങ്ങളാണു നടക്കുന്നത്. ഇന്നലെ രാവിലെ പത്രങ്ങളില്‍ വായിച്ച റിപ്പോര്‍ട്ടുകള്‍ ഭീതിജനകമായിരുന്നു. കണ്ണൂരിന്റെ പരിസരത്തുള്ള ഒരു പ്രദേശത്തു കല്യാണദിവസം ആഭാസനൃത്തത്തിനും പാട്ടിനും പകരം ബോംബേറാണു നടന്നത്.

ബോംബേറു കൊണ്ട ഹതഭാഗ്യന്റെ തല തത്സമയം പൊട്ടിച്ചിതറിപ്പോയി. എന്തോ ഭാഗ്യത്തിനു പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ച്, കുറ്റകൃത്യത്തിലേര്‍പ്പെട്ട ഏതാനുംപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഗ്ഭടാനന്ദ ഗുരുദേവനെപ്പോലുള്ള മഹാപുരുഷന്മാരുടെ ജന്മംകൊണ്ടു പവിത്രമായ നാട്ടിലാണ് ഇതൊക്കെ നടക്കുന്നത് എന്നോര്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത സങ്കടവും അപമാനവും അനുഭവപ്പെടുന്നു.



ഒരു വിവാഹവും ഇവിടെ രഹസ്യമായി നടക്കുന്നില്ല. മുന്‍കൂട്ടിത്തന്നെ പൊലീസ് മേലധികാരികള്‍ വരനെയോ വരന്റെ രക്ഷിതാക്കളെയോ വിളിച്ചു താക്കീത് ചെയ്താല്‍ ഇത് ആവര്‍ത്തിക്കാന്‍ ആരും ധൈര്യപ്പെടില്ല. പക്ഷേ, ഇതിനു മുന്‍പായി ചെയ്യേണ്ടത് ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്കു മാതൃകാപരമായ കഠിന ശിക്ഷ നല്‍കുക എന്നതാണെന്നും ടി പത്മനാഭന്‍ പറയുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാര്‍ വാക്കുപാലിച്ചത് കണ്ടുകൂടെ? ദ്ധതി നിര്‍ത്തണമെന്ന് എങ്ങനെയാണ് പറയുക; പ്രിയദര്‍ശിനി പദ്ധതിക്കെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി  (16 minutes ago)

കാലുതെറ്റി ട്രാക്കിലേക്ക് വീണു; മുകളിലൂടെ കടന്നുപോയത് 21 ബോഗികള്‍..! കണ്ടു നിന്നവർ സമനിലതെറ്റി വീണു..!പിന്നാലെ  (22 minutes ago)

ഇന്ത്യയിൽ വിചിത്ര പ്രതിഭാസം !  (38 minutes ago)

വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ  (56 minutes ago)

ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല; ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കും; മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും; ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കുമെന്നു  (1 hour ago)

ബസ് സ്റ്റോപ്പിൽ പരുങ്ങി നിന്ന് യുവതിയും യുവാവും; പോലീസിന് കിട്ടിയ രഹസ്യ വിവരം; രണ്ടിനെയും തൂക്കിയെടുത്ത് പോലീസ്; പരിശോധനയിൽ യുവതിയുടെ അടിവസ്‌ത്രത്തിൽ കണ്ട കാഴ്ച നടുക്കുന്നത്...!!!  (1 hour ago)

18 പേരെ അഗ്നി വിഴുങ്ങിയോ..?!  (1 hour ago)

ഭർത്താവിനൊപ്പം സന്തോഷത്തോടെ ട്രെക്കിങ്ങിനെത്തി; അപ്രതീക്ഷിതമായി സംഭവിച്ചത്; ഭാര്യയുടെ നിലവിളി ശബ്ദത്തിനിടെ ഭർത്താവിനും...!!! മഞ്ഞപ്പുല്ലിൽ ദമ്പതികളെ കാത്തിരുന്ന 'ആ അപകടം'  (1 hour ago)

റാസ് ലഫാനിൽ സ്ഫോടനം...! പൊട്ടിത്തെറിച്ച് ജനങ്ങൾ ചിതറി..! ചോർച്ച തുടങ്ങി..! 18 പേരെ അഗ്നി വിഴുങ്ങി?!ചാവേറുകളുടെ പ്ലാൻ..?!  (2 hours ago)

വീടിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും; ഓടിയെത്തിയവർ കണ്ടത് ഭയാനക കാഴ്ച; നിലത്ത് പുളഞ്ഞ് 14കാരൻ; തൃശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം വീണ് മരണം  (2 hours ago)

കല്ലറയിൽ പായയിൽ പൊതിഞ്ഞ് മൃതദേഹം കണ്ട സംഭവത്തിൽ ട്വിസ്റ്റ് ; മൃതദേഹം കാണാതായ സിജോയുടേതെന്ന് സംശയം; 2014ൽ കടയിൽ പോയി വരാമെന്നു പറഞ്ഞു പോയ സിജോ തിരിച്ചെത്തിയില്ല; ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

ബസ് നിയന്ത്രണം വിട്ട് ലാൻഡ് റോവറുമായി കൂട്ടിയിടിച്ചു; സൗദിയിൽ മലയാളി പ്രവാസി മരിച്ചു UAE യിൽ ആയിരക്കണക്കിന് ഒഴിവുകൾ  (3 hours ago)

CM സതീശന്റെ വാക്കും കേള്‍ക്കില്ല ഒരിഞ്ച് വിടാതെ മുരളീധരന്‍ കണ്ടം വഴി ഓടിക്കോ,റൂട്ട് ക്ലിയറല്ലെ ! ഹൈക്കോടതി പിണറായി ശിങ്കിടിയെ തീർക്കും  (3 hours ago)

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 hours ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (4 hours ago)

Malayali Vartha Recommends