അന്ധവിശ്വാസികള്‍ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യര്‍ ളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത്; ഭാരതം തലയുയര്‍ത്തി വാകസിനേഷനില്‍ പുതിയ ചരിത്രം സൃഷ്ടിച്ചു; കാനഡയ്ക്കും അമേരിക്കയ്ക്കും വരെ മാതൃകയായി! ഇന്ന് വരെ ഇന്ത്യയില്‍ മൊത്തം കൊടുത്തത് 173 കോടി ഡോസ് വാക്‌സിന്‍

കൊറോണക്കെതിരെയുള്ള വാക്‌സിനേഷനില്‍ ഭാരതം മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയെന്ന് പി. വിജയന്‍ ഐപിഎസ്. പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ശാസ്ത്രത്തില്‍ അര്‍പ്പിച്ച വിശ്വാസം, പ്രത്യേകിച്ചും വാക്‌സിന്‍ എടുക്കാന്‍ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ന് വരെ ഇന്ത്യയില്‍ മൊത്തം 173 കോടി ഡോസ് വാക്‌സിന്‍ കൊടുത്തു കഴിഞ്ഞുവെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
പലപ്പോഴും വികസിതമെന്ന് കരുതപ്പെടുന്ന രാജ്യങ്ങള്‍ ഇന്ത്യയെ കാണുന്നത് അന്ധവിശ്വാസത്തിന്റേയും അനാചാരങ്ങളുടെയും നാടായാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കോവിഡിന് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ശാസ്ത്രത്തില്‍ അര്‍പ്പിച്ച വിശ്വാസം, പ്രത്യേകിച്ചും വാക്‌സിന്‍ എടുക്കാന്‍ കാണിച്ച ഉത്സാഹം, ലോകത്തിന് തന്നെ മാതൃകയാണ്. ഇന്ന് വരെ ഇന്ത്യയില്‍ മൊത്തം 173 കോടി ഡോസ് വാക്‌സിന്‍ കൊടുത്തു കഴിഞ്ഞു.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയുടെ വളരെ ഉള്‍പ്രദേശങ്ങളിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്ബോഴും അവിടുത്തെ ആള്‍ക്കാരോട് സംസാരിക്കുമ്ബോഴും, ഒരു പക്ഷേ അന്ധവിശ്വാസികള്‍ എന്ന് പുറംലോകം മുദ്രകുത്തിയ ഈ മനുഷ്യര്‍ എന്നോട് പറഞ്ഞത് അവരൊക്കെ വളരെ ആവേശത്തോടെയാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചത് എന്നാണ്.
ഇത് ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ പ്രതിച്ഛായ മാറ്റുന്നതില്‍ വളരെ സഹായിച്ചിരിക്കുകയാണ്. എന്നാല്‍ പുറത്ത് നമുക്ക് കാണാന്‍ കഴിയുന്നത് കാനഡ പോലുള്ള വികസിത രാജ്യം ഇന്ന് അടിയന്തിരാവസ്ഥയുടെ കീഴിലാണ്.
https://www.facebook.com/Malayalivartha