വിയോജിപ്പിനൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍! പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി, നാടകീയമായ മുഹൂർത്തങ്ങൾക്കൊടുവിൽ ഒന്നും മിണ്ടാതെ മന്ത്രിമാർ, ഗവർണർക്കും സർക്കാരിനുമെതിരെ പ്രതിക്ഷേധവുമായി പ്രതിപക്ഷം

വിയോജിപ്പിനൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പ്രസംഗത്തില്‍ ഒപ്പുവയ്ക്കില്ലെന്നും തന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ ഒപ്പുവയ്ക്കുകയുള്ളൂവെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷം ഒരുമണിക്കൂറോളം മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഗവര്‍ണറുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഗവര്‍ണര്‍ പ്രസംഗത്തിന് അനുമതി നല്‍കിയത്.
ഇതിനിടെ പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ ചുമതലയില്‍ നിന്ന് സര്‍ക്കാര്‍ മാറ്റി. ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ഹരി എസ് കര്‍ത്തയെ നിയമിച്ചതില്‍ വിയോജിപ്പ് അയച്ചുകൊണ്ടുള്ള കത്ത് ജ്യോതിലാലായിരുന്നു കൈമാറിയത്.
സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചത്. ഇത് സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കിയാല്‍ മാത്രമേ പ്രസംഗം അംഗീകരിക്കൂ എന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.ഇതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി അടക്കം അനുനയ നീക്കം നടത്തി.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കേണ്ടത്. ഗവര്‍ണര്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചതോടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായിരുന്നു.
https://www.facebook.com/Malayalivartha