സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍... പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ തത്സ്ഥാനത്തു നിന്നും നീക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്

സര്‍ക്കാരിനെ മുള്‍മുനയില്‍നിര്‍ത്തിയ ശേഷം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിനെ തത്സ്ഥാനത്തുനിന്നും നീക്കിയതിനു പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗത്തിന് അംഗീകാരം നല്‍കിയത്.
തന്റെ സ്റ്റാഫിന്റെ നിയമനത്തിലെ അതൃപ്തി സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത് ഗവര്‍ണറെ ചൊടുപ്പിച്ചിരുന്നു. ഇതിലെ അതൃപ്തി, അവസരം കിട്ടിയപ്പോള്‍ ഗവര്‍ണര്‍ പ്രകടിപ്പിക്കുകയും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുകയുമായിരുന്നു.
ഇതിന് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയമാണ് ആരിഫ് മുഹമ്മദ് ഖാന്‍ തെരഞ്ഞെടുത്തതെന്നു മാത്രം.നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ട് എത്തിയാണ് നയപ്രഖ്യാപനം പ്രസംഗം ഗവര്‍ണര്‍ക്ക് കൈമാറിയത്.
അപ്പോഴാണ് മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കുന്ന രീതിയില്‍ ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ജീവനക്കാര്‍ക്ക് ലഭിക്കുന്ന പെന്‍ഷന്റെ ഒരു വിഹിതം അവര്‍ തന്നെയാണ് നല്‍കുന്നത്. ജീവിതകാലം മുഴുവന്‍ സര്‍ക്കാര്‍ സേവനം ചെയ്താലും ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ലഭിക്കുമ്പോഴാണ് മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിന് പ്രത്യേക പരിഗണന. ഇത് മാറ്റണമെന്നായിരുന്നു ഗവര്‍ണറുടെ ആവശ്യം.
ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ വന്നതോടെ ഭരണഘടനാ പ്രതിസന്ധി ഉടലെടുത്തു. ഉച്ചയോടെ രാജ്ഭവനില്‍ മുഖ്യമന്ത്രി നേരിട്ടെത്തി ഗവര്‍ണറെ കണ്ടെങ്കിലും ഫലം കണ്ടില്ല. അരമണിക്കൂറോളം ഗവര്‍ണറും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി.
ഗവര്‍ണര്‍ താല്പര്യം അറിയിച്ചത് കൊണ്ടാണ് ഹരി എസ്. കര്‍ത്തായെ നിയമിച്ചതെന്നും രാജ്ഭവന് നല്‍കിയ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഈ കത്ത് സര്‍ക്കാര്‍ പുറത്തുവിടുകയും ചെയ്തു. ഈ സംഭവത്തിലെ അതൃപ്തിയാണ് അവസരം കിട്ടിയപ്പോള്‍ ഗവര്‍ണര്‍ പുറത്തെടുത്തത്. തന്റെ സ്റ്റാഫ് നിയമനത്തില്‍ അതൃപ്തി അറിയിച്ചുകൊണ്ടുള്ള കത്ത് നല്‍കിയ ആളെ തല്‍സ്ഥാനത്തുനിന്നും നീക്കാന്‍ സര്‍ക്കാര്‍ തയാറായതോടെ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha