അച്ഛന് ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് പത്തുവയസ്സുകാരന് ദാരുണാന്ത്യം

അച്ഛന് ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് പത്തുവയസ്സുകാരന് ദാരുണാന്ത്യം. കാറിനും മരത്തിനും ഇടയില്‍പ്പെട്ടാണ് 10 വയസുകാരന് ദാരുണാന്ത്യമുണ്ടായത്.
തൊടുപുഴ ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജില്‍ - ഹസീന ദമ്പതികളുടെ ഏക മകന്‍ കെ.ആര്‍. മുഹമ്മദ് സാജിദാ (10) ണ് മരിച്ചത്. ഇന്നലെ രാവിലെ 11 ന് വീട്ടുമുറ്റത്തിട്ട് റെജില്‍ കാര്‍ തിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്.
കാറിന്റെ പിന്നില്‍ നിന്ന് സൈഡ് പറഞ്ഞ് കൊടുക്കുകയായിരുന്ന മുഹമ്മദ് സാജിദ്, പിന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിനും മുറ്റത്തെ മരത്തിനും ഇടയില്‍പ്പെടുകയായിരുന്നു.
റെജിലിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ കുട്ടിയെ കരിമണ്ണൂര്‍ സെന്റ് മേരീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആകെയുള്ള അഞ്ച് സെന്റ് ഭൂമിയിലെ കൊച്ചുവീട്ടിലാണ് റെജിലും കുടുംബവും താമസിക്കുന്നത്.
പലഹാരം ഉണ്ടാക്കി വില്‍ക്കല്‍, പെയിന്റിങ്, ടൈല്‍പണി തുടങ്ങി വിവിധ തൊഴിലുകള്‍ ചെയ്താണ് റെജില്‍ കുടുംബം പുലര്‍ത്തിയിരുന്നത്. പലഹാരക്കച്ചവടത്തിനായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ മാറ്റി അടുത്തിടെ വാങ്ങിയ കാറാണ് അപകടത്തില്‍പ്പെട്ടത്.
ഗര്‍ഭിണിയായ മാതാവ് ഹസീന അപകടസമയത്ത് തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു. കരിമണ്ണൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൊടുപുഴയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വൈകിട്ട് ആറരയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ട് മണിയോടെ പള്ളിയില്‍ കബറടക്കി. കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു സാജിദ്.
https://www.facebook.com/Malayalivartha