കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം.... ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്റെ നയപ്രഖ്യാപനത്തോടെ ഇന്ന് തുടക്കമാകും; രാവിലെ ഒമ്പതിനാണ് സമ്മേളനം ആരംഭിക്കുക, പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനമാണ് ചേരുന്നത്, മാര്‍ച്ച് 11ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും .

നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കള്‍ പി ടി തോമസിന് ചരമോപചാരം അര്‍പ്പിച്ച് പിരിയും. തുടര്‍ന്ന്, മൂന്നുദിവസം നന്ദി പ്രമേയത്തില്‍ ചര്‍ച്ച. 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ ചേരില്ല .14 ദിവസത്തെ സമ്മേളനമാണ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ടു ദിവസം സര്‍ക്കാര്‍ കാര്യങ്ങള്‍ക്കാണ്. വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ന് നടക്കും. 23ന് സഭാ സമ്മേളനം അവസാനിക്കും. ലോകായുക്താ ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ 9 ഓര്‍ഡിനന്‍സുകളാണ് നിയമമാക്കാനുള്ളത്.
ഇവയെല്ലാം കേരള നിയമസഭയുടെ മുന്നില്‍ വരും. വെള്ളിയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഏറെ നേരത്തെ അനിശ്ചിതത്വത്തിനുശേഷം ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇന്നലെ ഒപ്പിട്ടിരുന്നു.
"
https://www.facebook.com/Malayalivartha