രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം രണ്ടു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കും.... ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ തുടങ്ങി മേയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം രണ്ടു മാസം നീളുന്ന പരിപാടികളോടെ ആഘോഷിക്കും. ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ തുടങ്ങി മേയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കും.
പ്രധാന കേന്ദ്രങ്ങളില്‍ വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനും ഇന്നലത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു.
അതത് ജില്ലയുടെ ചുമതലയുള്ള മന്ത്രി അദ്ധ്യക്ഷനായി പ്രദര്‍ശന കേന്ദ്രങ്ങളില്‍ സംഘാടക സമിതി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് ഉപയുക്തമാകുംവിധം ചിത്രീകരിക്കും. വിനോദ വാണിജ്യ പരിപാടികളും ഉണ്ടാകും.
സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളും സംസ്ഥാനം രാജ്യത്തെ മികച്ച നിലവാരത്തില്‍ എത്തിയതിന്റെ ചരിത്രവും, നേടിയ അംഗീകാരങ്ങളുമാകും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുക.
https://www.facebook.com/Malayalivartha