ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു... പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു, പ്രതിഷേധിക്കേണ്ട സമയം ഇതല്ല, നിയമസഭയില്‍ ക്ഷുഭിതനായി ഗവര്‍ണര്‍ ... നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു . രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കറും ചേര്‍ന്ന് സ്വീകരിച്ചു.
സഭയിലേക്ക് കടന്ന ഗവര്‍ണര്‍ക്കെതിരെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോഴും ഗോബാക്ക് വിളികള്‍ പ്രതിപക്ഷ നിരയില്‍ നിന്ന് മുഴങ്ങി. ഇതില്‍ ക്ഷുഭിതനായ ഗവര്‍ണര്‍ പ്രതിഷേധത്തിനുള്ള സമയം ഇതല്ലെന്ന് പറയുകയുണ്ടായി
ഗവര്‍ണറുടെ നയപ്രഖ്യാപനം തുടങ്ങുന്നതിനു മുമ്പായി പ്രതിപക്ഷനേതാവ് സംസാരിക്കാനായി എഴുന്നേറ്റതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. നേരത്തെ ഗവര്‍ണര്‍ ഗോ ബാക്ക് എന്ന വിളികളോടെയായിരുന്നു പ്രതിപക്ഷം ഗവര്‍ണറെ സഭയിലേക്കു വരവേറ്റത്.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം പരിഗണിക്കാതെ ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയതോടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു പ്രതിപക്ഷം പുറത്തേക്കു പോയി.പിന്നീട് പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്നു പ്രതിപക്ഷം ആരോപിച്ചു.
നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതം കുറയുന്നു. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള സംസ്ഥാനം. മുല്ലപ്പെരിയാറില്‍ പുതിയ ഡാം, തമിഴ്‌നാടിന് വെള്ളംയ കേരളം സുസ്ഥിര വികസന സൂചികകളില്‍ മുന്നില്‍.
അതേസമയം വ്യാഴാഴ്ച ഒരു പകല്‍ മുഴുവന്‍ സര്‍ക്കാരിനെ മുള്‍ മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ഒടുവില്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടതോടെ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഉരുണ്ടുകൂടിയ പ്രതിസന്ധി ഒഴിവായത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കര്‍ത്തയെ നിയമിച്ചത് തൊട്ടുണ്ടായ വിവാദം പൊതുഭരണ സെക്രട്ടറിയെ സ്ഥാനത്ത് നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ച നാടകീയ നീക്കങ്ങളായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഉപാധിവെച്ച ഗവര്‍ണര്‍ക്ക് മുന്നില്‍ പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാലിനെ മാറ്റി സര്‍ക്കാര്‍ അനുരഞ്ജനം ഗവര്‍ണര്‍ സ്വീകരിച്ചതോടെ അനിശ്ചിതത്വം അവസാനിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha