Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡിലിരുന്ന് മദ്യപിക്കുകയായിരുന്ന രണ്ടുപേർ നടത്തിയ ആക്രമണത്തിൽ തലയ്ക്ക് മാരക പരിക്കേറ്റ മഞ്ചേരി നഗരസഭ 16-ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീന് ദാരുണാന്ത്യം...

31 MARCH 2022 08:00 AM IST
മലയാളി വാര്‍ത്ത

റോഡിലിരുന്ന് മദ്യപിക്കുകയായിരുന്ന രണ്ടുപേർ നടത്തിയ ആക്രമണത്തിൽ തലയ്ക്ക് മാരക പരിക്കേറ്റ മഞ്ചേരി നഗരസഭ 16-ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീൽ (52) മരണമടഞ്ഞു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. ചൊവ്വാഴ്ച രാത്രി 11നായിരുന്നു ആക്രമണം.

സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾമജീദ് എന്നയാളെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടുപ്രതി ശുഹൈബിനെ കൂടി പിടികൂടാനുണ്ട്. പ്രദേശത്തെ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളാണിവർ. മുസ്ളിംലീഗ് കൗൺസിലറാണ് അബ്ദുൾ ജലീൽ. ബിസിനസ് ആവശ്യാർത്ഥം നാല് സുഹൃത്തുക്കൾക്കൊപ്പം പാലക്കാട് പോയി തിരിച്ചുവരുന്നതിനിടെ ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരിയിൽ വാഹനം തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.

മദ്യപർ കൗൺസിലർ സഞ്ചരിച്ച കാറിന് വഴി നൽകാതെ മാർഗ്ഗതടസ്സം സൃഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇരു സംഘവും തമ്മിൽ വാക്കേറ്റം ഉണ്ടായതോടെ കൗൺസിലർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. കാറിലുണ്ടായിരുന്ന ഒരാളെ വീട്ടിലിറക്കി തിരിച്ചുവരുമ്പോൾ നേരത്തെ വാക്കേറ്റമുണ്ടാക്കിയവർ ബൈക്കിൽ പിന്തുടർന്ന് കുട്ടിപ്പാറയിൽ വച്ച് കാറിന്റെ പിൻഗ്ലാസിൽ ഹെൽമെറ്റ് കൊണ്ട് എറിഞ്ഞു. കാർ നിറുത്തി പുറത്തിറങ്ങിയ അബ്ദുൾജലീലിന്റെ തലയ്ക്ക് മൂർച്ചയുള്ള ഇരുമ്പുദണ്ഡ്‌ കൊണ്ട് അടിക്കുകയായിരുന്നു.

തലയുടെ പിൻഭാഗം പിളർന്ന് രക്തം ചീറ്റിയതോടെ അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളാണ് ജലീലിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ആശുപത്രിയിലുമെത്തിച്ചത്.മഞ്ചേരി ഇൻസ്‌പെക്ടർ സി.അലവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഇൻക്വസ്റ്റിനും മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനും ശേഷം ഇന്ന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദിൽ കബറടക്കും. ഭാര്യ:സൗജത്ത്. മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (10 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (31 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (35 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (45 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (50 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (53 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends