രണ്ട് സ്ഥലങ്ങളിലായി സമാന സംഭവം... പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് കടയുടമയുടെ ലൈംഗികാതിക്രമം

കൊല്ലത്തും പാലക്കാടുമായി സമാനരീതിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കടയുടമകള്‍ അറസ്റ്റില്‍. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ജോനകപ്പുറം സ്വദേശി ഫൈസലാ(34)ണ് പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കടയില്‍ സാധനം വാങ്ങാന്‍ വന്ന പെണ്‍കുട്ടികളെയാണ് അതിക്രമത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് വിവരം പറയുകയും തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. പള്ളിത്തോട്ടം ഇന്‍സ്‌പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ സുഖേഷ്, അനില്‍ ബേസില്‍, മാത്യു, എ.എസ്.ഐ. ശ്രീകുമാര്‍, എസ്.സി.പി.ഒ. ഷീജ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അതേസമയം പാലക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ 12കാരനെ ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ പ്രതി പിടിയില്‍. മണ്ണാര്‍ക്കാട് അലനല്ലൂര്‍ ഉണ്ണിയാല്‍ കര്‍ക്കിടാംകുന്ന് സ്വദേശി ഹംസ (34) ആണ് അറസ്റ്റിലായത്. ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദ സംഭവ നടക്കുന്നത് പള്ളിക്കുന്ന് ആവണക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു പ്രതി.
ഇതിനിടയിലാണാണ് മണ്ണാര്‍ക്കാട് അടയ്ക്ക വില്‍ക്കാനെത്തിയ പന്ത്രണ്ട് വയസ്സുകാരനെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ കരുവാരക്കുണ്ട് സ്‌റ്റേഷനിലും സമാനമായ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
കുറച്ചുനാള്‍ മുമ്പ് തുണിക്കടയില്‍, ജോലിതേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കടയുടമ അറസ്റ്റിലായിരുന്നു. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടില്‍ സനീഷി (43) നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വൈറ്റിലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ജോലിക്കെത്തിയ സ്ത്രീയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് ചതിക്കുകയായിരുന്നു. എറണാകുളം സൗത്തിലുള്ള ഹോട്ടലില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പരാതിക്കാരിയുടെ കൈയില്‍നിന്ന് 50,000 രൂപയും മോതിരവും സനീഷ് വാങ്ങിയെടുത്തു. സനീഷിന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയ പരാതിക്കാരി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പരാതി നല്‍കിയത്. ഒളിവില്‍ പോയ സനീഷിനെ വഴിത്തലയില്‍ നിന്നാണ് പിടിച്ചത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha



























